കുവൈത്ത് : . ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം 94 ശതമാനവുമായി അറബ്, മിഡിലീസ്റ്റേൺ തലങ്ങളിൽ കുവൈത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എയ്ഡ്സും പ്രത്യുൽപാദന രോഗങ്ങളും സംബന്ധിച്ച വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും എയ്ഡ്സിന്റെ സ്ഥിരം ദേശീയസമിതി മേധാവിയുമായ ഡോ. അൽ മുന്തർ അൽ ഹസാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
90/90/90 സൂചകമാണ് കുവൈത്ത് നേടിയത്. അതായത് രോഗബാധിതരായ 90 ശതമാനം ആളുകൾക്കും അവരുടെ അണുബാധയെക്കുറിച്ച് അറിയാം. രോഗനിർണയം നടത്തിയവരിൽ 90 ശതമാനം പേർ ചികിത്സയിലാണ്. ചികിത്സിക്കുന്നവരിൽ 90 ശതമാനം പേർക്കും വൈറസ് ബാധ കണ്ടെത്താനാകാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 2035ഓടെ 95 / 95 / 95 ലക്ഷ്യം കൈവരിക്കുന്നതിന് ദ്രുതഗതിയിലുള്ള സ്ഥിരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിനുമുമ്പ് രാജ്യം ഈ ഫലത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
എയ്ഡ്സ് പ്രതിരോധത്തിനായി മെഡിക്കൽ ടീമുകൾ കഠിനമായി പ്രവർത്തിക്കുന്നുണ്ടെന്ന് ജഹ്റ ഹെൽത്ത് ഡിസ്ട്രിക്ട് ഡയറക്ടറും പകർച്ചവ്യാധി ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോ. ജമാൽ അൽ ദുഐജ് വ്യക്തമാക്കി. 15 മിനിറ്റിൽ കൂടാത്ത കൃത്യവുമായ ഡയഗ്നോസ്റ്റിക് രീതികൾ നിലവിൽ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related News
കുവൈറ്റ് സിറ്റി: ഫെബ്രുവരി എട്ടിന് രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ. ഇസ്റാഅ്, മിഅ്റാജ് വാർഷികം പ്രമാണിച്ച് ആണ്...
Continue reading
കുവൈത്ത് സിറ്റി: രാജ്യത്തെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ അധികൃതർ പരിശോധന ആരംഭിച്ചു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് പ്രഖ്യ...
Continue reading
കുടുംബ വിസ അനുവദിക്കുവാൻ ആവശ്യപ്പെട്ട് കുവൈത്തിൽ പാർലമെന്റ് അംഗങ്ങൾ രംഗത്ത്. രാജ്യത്ത് ജോലി ചെയ്യുന്ന പലസ്തീൻ അധ്യാപകർക്ക് ആശ്രിത വിസ അനുവദിക്കുവാൻ ആവശ്യപ്പെട...
Continue reading
കുവൈത്ത്: വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയ സംഘം പിടിയിൽ. പൂർണ അനുമതിയില്ലാതെ പ്രവർത്തിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ കോമേഴ്സ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയി...
Continue reading
കുവൈത്ത്: അനധികൃതമായി ചികിൽസ നടത്തിയ കോസ്മെറ്റിക് ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. അനധികൃതമായി പ്ലാസ്റ്റിക് സർജറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന...
Continue reading
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അപകടകരമായേക്കാവുന്ന രീതിയിൽ പഴകിയ ഭക്...
Continue reading
കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച രാവിലെ 10.30ന് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടക്കും.
ആറു ഗവർണറേറ്റു...
Continue reading
കുവൈത്ത് സിറ്റി: രാജ്യത്ത് പരിസ്ഥിതി നിയമം കർശനമാക്കാൻ ഒരുങ്ങി എൻവയൺമെൻ് പബ്ലിക് അ തോറിറ്റി. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാൽ 250 ദീനാർ പിഴ ചുമത്തുമെന്ന് ...
Continue reading
മുബാറക് അൽ റാഷിദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. കേസിൽ പ്രതികളായ ഈജിപ്ഷ്യൻ പ്രവാസിയെയും കുവൈത്ത് പൗരനെയുമാ...
Continue reading
കുവൈത്തിൽ തടവുകാർക്ക് ശിക്ഷ ഇളവ് നൽകുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭയാണ് ഇത് സംബന്ധമായ തീരുമാന...
Continue reading
കുവൈത്ത്: ഫ്ളെക്സിബിൾ ജോലി സമയം ആരോഗ്യ മന്ത്രാലയത്തിന് അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ-അവദി. ഇത് സംബന്ധമായി മന്ത്രാലയം ഇതുവരെ തീരുമാനമൊ...
Continue reading
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദി അറേബ്യ സഹമന്ത്രിയും കാബിനറ്റ് അംഗവുമായ പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീ...
Continue reading
എയ്ഡ്സ്, ലൈംഗികരോഗങ്ങൾ എന്നിവ ചികിത്സിക്കുന്നതിലും കണ്ടെത്തുന്നതിലും മെഡിക്കൽമേഖല മുന്നേറിയതായി കോൺഫറൻസ് പ്രസിഡന്റും പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. ഒസാമ അൽ ബക്സാമി പറഞ്ഞു. എയ്ഡ്സ്, ലൈംഗികരോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ സെഷൻ, അവബോധം, രോഗങ്ങളുടെ വ്യാപനം തടയൽ എന്നിവയെ കുറിച്ച അവതരണം, ചർച്ച എന്നിവ സമ്മേളനത്തിൽ നടന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C