ദോഹ : പ്രബോധനം വാരികയുടെ മൊബൈൽ ആപ്ലിക്കേഷൻ ദോഹയിൽ ലോഞ്ച് ചെയ്തു. പ്രബോധനം ചീഫ് എഡിറ്ററും ജാമഅത്ത് ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗവുമായ ഡോ. കൂട്ടിൽ മുഹമ്മദലി പരിപാടി ഉദ്ഘാടനംചെയ്തു.
വായന കൂടുതൽ ജനകീയവും എളുപ്പവും ആക്കുന്ന വിധത്തിലാണ് പ്രബോധനം ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആൻഡ്രോയിഡ്, ആപ്പിൾ സ്റ്റോറുകളിൽ ലഭ്യമാക്കുന്ന ആപ്പ് ആകർഷകമായ അക്ഷരങ്ങളും രൂപകൽപ്പനയും പോർഡ്കാസ്റ്റും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.
പ്രബോധനത്തിന്റെ സംഭാവനകൾ സമൂഹത്തിനും വലിയ അളവിൽ ദിശ നൽകുന്നതായിരിക്കുമെന്ന് ഡോ. കൂട്ടിൽ മുഹമ്മദലി അഭിപ്രായപ്പെട്ടു. മലയാളത്തിൽ ഇസ്ലാമിന്റെ സമകാലിക വായന സാധ്യമാക്കിയതാണ് കേരളത്തിന് പ്രബോധനം വാരിക എന്ന് പ്രബോധനം സീനിയർ സഭ എഡിറ്റർ സദറുദ്ദീൻ വാഴക്കാട് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C