മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സമാപനം നാളെ

Mission Indradhanush Mission 5.0

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമന്ത്രാലയത്തിന്റെ മുൻനിര പ്രതിരോധ കുത്തിവയ്പ് പ്രചാരണ പരിപാടിയായ മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 (IMI 5.0) എല്ലാ മൂന്നു റൗണ്ടുകളും പൂര്‍ത്തിയാക്കി നാളെ സമാപിക്കും.

വിട്ടുപോയവരും കൊഴിഞ്ഞുപോയവരുമായ രാജ്യത്തെമ്പാടുമുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പതിവ് പ്രതിരോധ കുത്തിവയ്പ്പ് സേവനം ഉറപ്പാക്കുന്നതാണ് ഐഎംഐ 5.0.

ഈ വര്‍ഷം, ഇതാദ്യമായി എല്ലാ ജില്ലകളിലും പ്രചാരണം നടത്തുകയും അഞ്ചു വയസു വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തുകയും ചെയ്തു (മുന്‍പു നടത്തിയ പ്രചാരണങ്ങളില്‍ രണ്ടു വയസു വരെയുള്ള കുട്ടികളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്).

Related News

നാഷണൽ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ (എൻഐഎസ്) അനുസരിച്ച് സാര്‍വ്വദേശീയ പ്രതിരോധ കുത്തിവയ്പ് പരിപാടിക്കു കീഴിലുളള (യുഐപി) എല്ലാ വാക്‌സിനുകളും നല്‍കി പ്രതിരോധ കുത്തിവയ്പ്പ് കവറേജ് വര്‍ദ്ധിപ്പിക്കുകയാണ് ഐഎംഐ 5.0 പ്രചാരണം കൊണ്ടു ലക്ഷ്യമിടുന്നത്.

2023 ഓഗസ്റ്റ് 7-12, സെപ്റ്റംബര്‍ 11-16, ഒക്ടോബര്‍ 9-14 എന്നിങ്ങനെ മൂന്നു റൗണ്ടുകളായാണ് ഐഎംഐ 5.0 സംഘടിപ്പിച്ചത്. അതായത് പതിവ് പ്രതിരോധ കുത്തിവയ്പ് ദിനം കൂടി ഉള്‍പ്പെടുത്തി ഒരു മാസത്തില്‍ ആറു ദിവസം. ബീഹാര്‍, ചത്തീസ്ഗഡ്, ഒഡീഷ, പഞ്ചാബ് ഒഴികെ എല്ലാ സംസ്ഥാനങ്ങളും/ കേന്ദ്ര ഭരണ പ്രദേശങ്ങളും മൂന്നു റൗണ്ട് ഐഎംഐ 5.0 പ്രചാരണവും 2023 ഒക്ടോബര്‍ 14നകം പൂര്‍ത്തിയാക്കും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *