കാലിഫോര്‍ണിയ: ഓഫീസിൽ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും വരാത്ത ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി മെറ്റ. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്താന്‍ കഴിയാത്തവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. സെപ്തംബര്‍ 5 മുതലാണ് ആഴ്ചയില്‍ മൂന്ന് ദിവസം നിബന്ധന ജീവനക്കാര്‍ക്ക് ബാധകമാവുക.
ടീമായുള്ള പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും ജോലിക്കാര്‍ക്കിടയില്‍ തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുക്കാനുമാണ് ഓഫീസിലേക്ക് ജീവനക്കാരെ തിരികെ എത്തിക്കുന്നത് വഴി ലക്ഷ്യമിടുന്നതെന്നാണ് മെറ്റ വ്യക്തമാക്കുന്നത്. ഇക്കാര്യം തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലാത്ത പക്ഷം ജീവനക്കാരുമായി ബന്ധപ്പെടാനുമാണ് മാനേജര്‍മാര്‍ക്ക് മെറ്റയില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ഇതേ സമീപനം മുന്നറിയിപ്പ് നല്കിയ ശേഷവും ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കില്‍ ശക്തമായ നടപടികളിലേക്ക് കടക്കാമെന്നും മെറ്റ നിര്‍ദേശം വ്യക്തമാക്കുന്നു.
Related News
ഇസ്രയേലിനോട് താത്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക
സോവിയറ്റ് യൂണിയന് തകര്‍ന്നതുപോലെ അമേരിക്കയും തരിപ്പണമാകും; മുന്നറിയിപ്പുമായി ഹമാസ്
യുഎസ് നാവിക സേനയ്ക്ക് ഇനി പെൺകരുത്ത്
യുഎസിലെ ലൂവിസ്റ്റനിൽ കായിക കേന്ദ്രത്തിൽ വെടിവയ്പ്പ്
ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ
ഇറാനുമായുള്ള ഖത്തറിന്റെ മധ്യസ്ഥതയിലുള്ള തടവുപുള്ളികളുടെ കൈമാറ്റ കരാറിൽ അമീറിന്റെ പങ്കിനെ യുഎസ് പ്രസിഡന്റ് ജോബൈഡൻ പ്രശംസിച്ചു
ഖത്തർ മധ്യസ്ഥതയിൽ തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുള്ള യുഎസ്- ഇറാൻ കരാർ നടപ്പാക്കൽ ആരംഭിക്കുന്നു
യുഎസ് ഗ്രീൻ കാർഡ് കാത്ത് ദശലക്ഷത്തിലധികം ഇന്ത്യക്കാർ
ഏറ്റവും കൂടുതൽ ആണവ നിലയമുള്ള രാജ്യമായിമാറി അമേരിക്ക
നികുതി ചുമത്തും ; ഇന്ത്യക്കെതിരെ ഭീഷണിയുമായി ട്രംപ്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം ; ട്രംപിനെതിരെ കേസ്
അമേരിക്കയും താലിബാൻ ഭരണകൂടവും ഖത്തറിൽ ചർച്ച നടത്തി
- Featured
-
By
Reporter
- 0 comments
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C