ന്യൂഡൽഹി: ജർമൻ ആഡംബര കാർ കമ്പനിയായ മെഴ്‌സിഡസ് ബെൻസ് രണ്ടാം തലമുറ ജിഎൽസി മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പെട്രോൾ, ഡീസൽ പവർട്രെയിനുകളിൽ ലഭ്യമാകുന്ന ഈ എസ്‌യുവിയുടെ പ്രാരംഭ വില 73.5 ലക്ഷം രൂപയാണ്. പുതിയ ജിഎൽസിയുടെ ബുക്കിംഗ് ഇതിനകം ആരംഭിച്ചതായും ഇതുവരെ 1500 ലധികം ഓർഡറുകൾ ലഭിച്ചതായും കമ്പനി അറിയിച്ചു.
ഇന്ത്യയിൽ ജിഎൽസിയുടെ 13,000 യൂണിറ്റുകൾ ഇതുവരെ വിറ്റഴിച്ചതായി മെഴ്‌സിഡസ് ബെൻസ് ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) ലാൻസ് ബെന്നറ്റ് വെളിപ്പെടുത്തി. ഈ വർഷം രണ്ടാം പകുതിയിൽ മൊത്തം 5 പുതിയ കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അതിലൊന്ന് ഇലക്ട്രിക് മോഡലാണെന്നും ബെന്നറ്റ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C