ദോഹ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഖത്തറിലെ ഉൽപാദന യൂറ്റായ അൽ നസ്ഹ ഫാക്ടറിക്ക് ‘മനാതെക്’ എക്സലൻസ് പുരസ്കാരം. ഖത്തറിലെ വ്യവസായിക മേഖലയുടെയും, ലോജിസ്റ്റിക്സ് – വെയർഹൗസിങ് പാർക്കുകൾ എന്നിവയുടെ പ്രധാന ഡെവലപറും ഓപറേറ്ററുമായ ‘മനാതെക്കിന്റെ 2023ലെ മികച്ച യൂനിറ്റുകൾക്കുള്ള എക്സലൻസ് പുരസ്കാരമാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഖത്തർ ഫാക്ടറിയെയും തേടിയെത്തിയത്. ഗുണമേന്മ,ആരോഗ്യം, സുരക്ഷ, പരിസ്ഥിതി (ക്യു.എച്ച്.എസ്.ഇ) മാനദണ്ഡങ്ങൾക്കുള്ള അംഗീകാരമായി ഏർപ്പെടുത്തിയ പുരസ്കാരം മനാതെക് ഇക്കണോമിക് സോൺ സി.ഇ.ഒ എൻജി. മുഹമ്മദ് അൽ ഇമാദിയിൽ നിന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഖത്തർ റീജനൽ മേധാവി ടി.വി.
