ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീ; ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ട് സുസജ്ജം

ദോഹ: സൂപ്പർതാരങ്ങൾക്ക് കുതിച്ചു പായാൻ സർക്യൂട്ടിലെ മത്സര ട്രാക്കുകളുടെ ശേഷി വർധിപ്പിച്ച് അത്യാധുനിക നിലവാരത്തിലായി. കാറുകളുടെ മത്സരക്കുതിപ്പിനായി ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ട് സുസജ്ജം. സർക്യൂട്ടിലെ പ്രധാന കെട്ടിടങ്ങൾ, ഗ്രാൻഡ് സ്റ്റാൻഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നവീകരണവും വികസനവും പൂർത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) വ്യക്തമാക്കി.

ഫോർമുല വണ്ണിന്റെ 5.38 കിലോമീറ്റർ റേസ് ട്രാക്കിൽ 16 ടേണുകളാണുള്ളത്. സർക്യൂട്ടിലെ മത്സര ട്രാക്കുകൾക്ക് ഇന്റർനാഷനൽ ഓട്ടമൊബീൽ ഫെഡറേഷന്റെ അംഗീകാരവും ലഭിച്ചു കഴിഞ്ഞു. ഒക്‌ടോബർ 6 മുതൽ 8 വരെ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്ക് വേദിയാകും.

ഏഴു മാസം കൊണ്ടാണ് സർക്യൂട്ടിലെ വികസന, നവീകരണ ജോലി പൂർത്തിയാക്കിയത്. സർക്യൂട്ടിൽ വിശാലമായ ഫാൻ സോൺ, ഫൈവ് സ്റ്റാർ വിഐപി ഏരിയകൾ എന്നിവ നിർമിച്ചതിനൊപ്പം എല്ലാ ഗ്രാൻഡ് സ്റ്റാൻഡുകളുടെയും ശേഷിയും പാർക്കിങ് സൗകര്യങ്ങളും വർധിപ്പിച്ചു. 15,000 വാഹനങ്ങൾക്കുള്ള ഇൻഡോർ-ഔട്ട്‌ഡോർ കാർ പാർക്കിങ് സൗകര്യങ്ങൾ പുതുതായുണ്ട്. മത്സര കാറുകളുടെ തയാറെടുപ്പുകൾക്കായി 50 ഗാര്യേജുകളും. 40,000 കാണികളെ ഉൾക്കൊള്ളാൻ തക്കവിധം സർക്യൂട്ടിന്റെ ശേഷി വർധിപ്പിച്ചിട്ടുണ്ട്.

Related News

പുതിയ നടപ്പാതകൾ, ബാരിയറുകൾ, സേഫ്റ്റി ഘടകങ്ങൾ, ലൈറ്റിങ് സംവിധാനങ്ങൾ എന്നിവയെല്ലാം പൂർത്തിയായി കഴിഞ്ഞു. നിർമാണം പൂർത്തിയായതിൽ സർക്യൂട്ടിന്റെ വടക്കും തെക്കുമായി 3 ടണലുകളും കാൽ നടയാത്രക്കായുള്ള ടണലുകളും ഉൾപ്പെടുന്നു. സർക്യൂട്ടിലെ 1,80,000 ചതുരശ്രമീറ്റർ സ്ഥലം ഹരിതാഭമാക്കി. ലുസെയ്ൽ സർക്യൂട്ടിന്റെ പരിസര പ്രദേശങ്ങളിലായുള്ള ഇന്റർസെക്ഷനുകളും 21 കിലോമീറ്റർ റോഡും നവീകരിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *