ദുബൈ: വിമാനയാത്രയിൽ കൈയിൽ കരുതാവുന്ന ലഗേജിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള ഇന്ത്യയിലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബി.സി.എ.എസ്) തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാകും. പുതിയ നിയന്ത്രണം അനുസരിച്ച് ജനുവരി മുതൽ ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ ഒരു കാബിൻ ബാഗോ ഹാൻഡ് ബാഗോ മാത്രമാകും കൈയിൽ കരുതാൻ അനുവദിക്കുക.
