ന്യൂഡൽഹി: അണുബോംബിന്റെ പിതാവായ ഓപൺഹൈമറിന്റെ ബയോപിക് ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഇടപെടൽ. അമേരിക്കൻ സംവിധായകൻ ക്രിസ്റ്റഫർ നോളനാണ് ചിത്രം ഒരുക്കിയത്. വിവാദങ്ങൾക്കിടയിലും വൻ കലക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്. ആദ്യ രണ്ടു ദിവസം മാത്രം സിനിമ ഇന്ത്യയിൽനിന്ന് 31 കോടി രൂപയുടെ കലക്ഷനുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ചിത്രത്തിലെ ലൈംഗിക ബന്ധത്തിനിടെ യുവതി ഭഗവത് ഗീത വായിക്കുന്ന രംഗമാണ് വിവാദത്തിനിടയാക്കിയത്. ഈ രംഗങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ഉത്തരവിട്ടു. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡിലെ മുഴുവൻ അംഗങ്ങൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ നിർദേശമുണ്ട്. വിവാദ രംഗത്തിൽ താക്കൂർ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സി.ബി.എഫ്.സി) അംഗങ്ങളോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. ഇത്തരമൊരു രംഗത്തിന് എങ്ങനെയാണ് അനുമതി നൽകിയതെന്നാണ് താക്കൂർ അംഗങ്ങളോട് ചോദിച്ചത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C