വാഷിങ്ടൻ: അലബാമ റിപ്പബ്ലിക്കൻ സെനറ്റർ ടോമി ട്യൂബർവില്ലെ ഉയര്‍ത്തിയ പ്രതിബന്ധങ്ങള്‍ മറികടന്ന് നാവികസേനയെ നയിക്കാൻ അഡ്മിറൽ ലിസ ഫ്രാങ്കെറ്റിയുടെ നോമിനേഷൻ സെനറ്റ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു സേനാമേധാവിയും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അംഗവുമാകുന്ന ആദ്യ വനിതയായി ലിസ ഫ്രാങ്കെറ്റി മാറും.
യുഎസ് എയര്‍ഫോഴ്സിന്റെ ചീഫ് ഓഫ് സ്റ്റാഫായി ജനറല്‍ ഡേവിഡ് ആല്‍വിനെയും തിരഞ്ഞെടുത്തു. 95-1 എന്ന വോട്ടിനാണ് ഇരുവരുടെയും നിയമനം സെനറ്റ് അംഗീകരിച്ചത്. അഫ്ഗാനിസ്ഥാനിലടക്കം പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യോമസൈനികനാണ് ആല്വിന്. അഡ്മിറൽ ലിസ ഫ്രാങ്കെറ്റി ദക്ഷിണ കൊറിയയിലെ യുഎസ് നാവിക കമാൻഡിനെ നയിച്ചിരുന്നു. യുഎസ് കോസ്റ്റ് ഗാർഡ് മേധാവിയായി അഡ്മിറൽ ലിൻഡ ഫാഗൻ കഴിഞ്ഞകൊല്ലം നിയമിതയായിരുന്നെങ്കിലും കോസ്റ്റ് ഗാർഡ് പ്രതിരോധവകുപ്പിനു കീഴിലല്ല.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
ഇസ്രയേലിനോട് താത്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക
സോവിയറ്റ് യൂണിയന് തകര്‍ന്നതുപോലെ അമേരിക്കയും തരിപ്പണമാകും; മുന്നറിയിപ്പുമായി ഹമാസ്
യുഎസിലെ ലൂവിസ്റ്റനിൽ കായിക കേന്ദ്രത്തിൽ വെടിവയ്പ്പ്
ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ
ഇറാനുമായുള്ള ഖത്തറിന്റെ മധ്യസ്ഥതയിലുള്ള തടവുപുള്ളികളുടെ കൈമാറ്റ കരാറിൽ അമീറിന്റെ പങ്കിനെ യുഎസ് പ്രസിഡന്റ് ജോബൈഡൻ പ്രശംസിച്ചു
ഖത്തർ മധ്യസ്ഥതയിൽ തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുള്ള യുഎസ്- ഇറാൻ കരാർ നടപ്പാക്കൽ ആരംഭിക്കുന്നു
യുഎസ് ഗ്രീൻ കാർഡ് കാത്ത് ദശലക്ഷത്തിലധികം ഇന്ത്യക്കാർ
ഏറ്റവും കൂടുതൽ ആണവ നിലയമുള്ള രാജ്യമായിമാറി അമേരിക്ക
നികുതി ചുമത്തും ; ഇന്ത്യക്കെതിരെ ഭീഷണിയുമായി ട്രംപ്
ആഴ്ചയിൽ 3 ദിവസമെങ്കിലും ഓഫീസിലെത്തണം ;കടുത്ത നടപടിയുമായി മെറ്റ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം ; ട്രംപിനെതിരെ കേസ്
അമേരിക്കയും താലിബാൻ ഭരണകൂടവും ഖത്തറിൽ ചർച്ച നടത്തി
- Featured
-
By
Reporter
- 0 comments