ആരോഗ്യം വർദ്ധിപ്പിക്കാനും വണ്ണം കുറക്കാനും വാട്ടർതെറാപ്പി

Water therapy to improve health and lose weight

ആരോഗ്യത്തിന്റെ, ചര്‍മത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ജപ്പാന്‍കാര്‍. പൊതുവേ ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താന്‍ ജപ്പാന്‍കാര്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് വാട്ടർതെറാപ്പി.
രാവിലെ ഉണർന്നാലുടൻ എന്നും 4-6 ഗ്ലാസ്‌ വെള്ളം വെറും വയറ്റിൽ കുടിക്കുക. അതിന് ശേഷം മുഖം കഴുകുക. ഇതിനെയാണ് വാട്ടർതെറാപ്പി (ജലചികിത്സ ) എന്ന് പറയുന്നത്. ജാപ്പനീസ് വാട്ടര്‍ തെറാപ്പിയിലൂടെ ആമാശയം ശുചിയാക്കപ്പെടുകയും, ദഹന വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. ഇത് വഴി ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും, നല്ല ശോധനയുണ്ടാകാനും സഹായകമാകുന്നു.
വെള്ളം കുടിച്ച് കഴിഞ്ഞ് ഒരു മണിക്കൂർ നേരത്തേക്ക് ഒന്നും കഴിക്കരുത്.

  1. വാട്ടർതെറാപ്പി കുടലിലേക്കുള്ള രക്തപ്രവാഹം കൂട്ടി മലബന്ധം കുറയ്ക്കും. അമിതവണ്ണവും രക്തസമ്മർദവും കുറയും. ചർമ്മം തിളങ്ങുകയും ചെയ്യും.
  2. ആഹാരത്തിന് അരമണിക്കൂർ മുൻപ് ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും.
  3. ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുന്നത് സ്ട്രോക്ക്, ഹൃദയാഘാതം ഇവയെ തടയാൻ ഗുണകരമാണ്.
  4. കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *