സൗന്ദര്യത്തിനായി വാഴപ്പഴം ഇങ്ങനെ ഉപയോഗിക്കാം

Bananas can be used for beauty

സുലഭമായി കിട്ടുന്ന ഒന്നാണ് വാഴപ്പഴം. വാഴപ്പഴം എല്ലാ വിധത്തിലും ഉപയോഗപ്രദമാണ്. സാധാരണയായി നമ്മൾ വാഴപ്പഴം കഴിച്ച് തൊലി വലിച്ചെറിയാറാണ് പതിവ്. എന്നാൽ വാഴത്തോലിനും ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ചർമ്മത്തിലെ ചുളിവുകൾ, മുഖക്കുരു, പാടുകൾ എന്നിവ വാഴപ്പഴത്തോലിലൂടെ എളുപ്പത്തിൽ മാറ്റാം. ഇനി ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

ഒരു പുതിയ വാഴത്തോൽ എടുത്ത് മുഖത്ത് പുരട്ടി തണുത്ത വെള്ളത്തിൽ കഴുകുക. ഇങ്ങനെ ചെയ്താൽ മുഖത്തെ പാടുകളും ചുളിവുകളും പോലുള്ള പ്രശ്‌നങ്ങൾ കുറയും. മുഖത്ത് മുഖക്കുരു ഉള്ളവർ രാത്രി കിടക്കുന്നതിന് മുമ്പ് നേന്ത്രപ്പഴത്തിന്റെ തൊലി മുഖത്ത് പുരട്ടി രാവിലെ വെള്ളത്തിൽ കഴുകി കളയുക. ദിവസവും ഇങ്ങനെ ചെയ്താൽ മുഖക്കുരു കുറയും.

ഒരു മിക്‌സി ജാറിൽ നാല് കഷ്ണം വാഴത്തോലും ഒരു ചെറിയ കഷണം ഏത്തപ്പഴവും പൊടിക്കുക. ഈ മിശ്രിതം ഒരു പാത്രത്തിൽ എടുത്ത് ഒരു ടീസ്പൂൺ അരിപ്പൊടിയും അര ടീസ്പൂൺ തേനും ചേർക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്താൽ മുഖത്തെ പാടുകൾ ക്രമേണ മാറും.

Related News

മേൽപ്പറഞ്ഞ മിശ്രിതത്തിൽ ചെറുനാരങ്ങാനീരും തൈരും കൂടി യോജിപ്പിച്ച് മുഖത്ത് പുരട്ടിയാൽ വാർദ്ധക്യം കുറയും. ചർമ്മം പെട്ടെന്ന് ചുളിവുകളില്ലാതെ മാറുന്നു.

മുഖസൗന്ദര്യം വർധിപ്പിക്കാനും ഈ വാഴപ്പഴത്തോൽ സഹായിക്കുന്നു.മൃതകോശങ്ങളും തവിട്ടുനിറവും ധാരാളമുണ്ടെങ്കിൽ അരിപ്പൊടിക്ക് പകരം കടലമാവ് കൊണ്ടുള്ള ഫേസ് പാക്ക് ഉപയോഗിച്ചാൽ മൃതകോശങ്ങളും അഴുക്കും നീങ്ങി മുഖം കണ്ണാടി പോലെ തിളങ്ങും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *