ദുബായ്: റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതിനും വിക്ഷേപിക്കുന്നതിനുമുള്ള യുഎഇയുടെ ‘സിർബ്’ പദ്ധതിക്ക് തുടക്കമായി. അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം എന്നിവർ ചേർന്ന് ‘സിർബ്’ പദ്ധതിയുടെ നിർവഹണ ഘട്ടം പ്രഖ്യാപിച്ചു.
പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും സാറ്റലൈറ്റ് പ്രോഗ്രാമിനുള്ളിലെ വികസനത്തിനായി ഉദ്ദേശിച്ചിട്ടുള്ള അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു. 2026 ഓടെ പ്രാരംഭ ഉപഗ്രഹം വിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ബഹിരാകാശ ഏജൻസി ഒരു വ്യവസായ കൺസോർഷ്യം രൂപീകരിച്ചു.
മൂന്ന് സിന്തറ്റിക് അപ്പേർച്ചർ റഡാർ (എസ്എആർ) ഉപഗ്രഹങ്ങൾ വികസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഉപഗ്രഹങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനം വിലയിരുത്താനും മനസ്സിലാക്കാൻ കഴിയുന്ന രൂപത്തിൽ ഭൂമിയുടെ ഉപരിതല മാറ്റങ്ങളുടെ ചിത്രങ്ങൾ എടുക്കാനും കഴിയും.
സാറ്റലൈറ്റ് നിർമാണ രംഗത്തെ ആഗോള ഹബ്ബായി യു.എ.ഇയെ മാറ്റുന്നതിനായി ബഹിരാകാശ മേ ഖലയിലെ പ്രാദേശിക വിദഗ്ധരെ വർധിപ്പിക്കുമെന്ന് ചടങ്ങിൽ ശൈഖ് ഖാലിദ് പറഞ്ഞു. യു.എ.ഇയുടെ ബ ഹിരാകാശ രംഗത്തെ പ്രവർത്തനങ്ങളുടെ വഴിത്തിരിവാണ് ‘സിർബ്’ അടയാളപ്പെടുത്തുന്നതെന്ന് ശൈഖ് ഹംദാനും പ്രതികരിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C