ദോഹ: രാജ്യത്തെ പ്രാദേശിക വിപണിയിൽ നിന്നും ലഭ്യമായിട്ടുള്ള ശീതീകരിച്ച വെണ്ടയ്ക്ക സുരക്ഷിതവും ഉപയോഗപ്രദവും ആണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
ഈജിപ്തിൽ നിന്നുള്ള സീറോ ബ്രാൻഡിന്റെ ശീതീകരിച്ച വെണ്ടയ്ക്കയിൽ കീടബാധ സാധ്യതയുണ്ടാകുമെന്ന് ജിസിസിയിൽ നിന്നും അറിയിപ്പ് ലഭിച്ചതിന് അടിസ്ഥാനത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരണം നടത്തിയത്. ഈജിപ്തിന്റെ സീറോ ബ്രാൻഡ് ശീതികരിച്ച വെണ്ടയ്ക്ക ഖത്തറിൽ ഇറക്കുമതി ചെയ്യുന്നില്ലെന്നും മന്ത്രാലയം ഇതിനോടകം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഖത്തർ വിപണിയിൽ ലഭ്യമായിട്ടുള്ള ഈജിപ്തിൽ നിന്നുള്ള മറ്റു ബ്രാൻഡുകളുടെ ശീതികരിച്ച വെണ്ടയ്ക്കളുടെ സാമ്പിളുകൾ സെൻട്രൽ ഫുഡ് ലബോറട്ടറികളിൽ വിശദമായ പരിശോധന നടത്തുകയും ഇവയെല്ലാം കീടബാധയില്ലാത്തവയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
see more news at-www.malayaladeshamnews.com
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C