ദോഹ: ഖത്തർ തൊഴിൽ മന്ത്രാലയത്തിന് മൈക്രോസോഫ്റ്റിന്റെ എ.ഐ എക്സലൻസ് അവാർഡ്. തിങ്കളാഴ്ച തലസ്ഥാനത്ത് മൈക്രോസോഫ്റ്റ് സംഘടിപ്പിച്ച എ.ഐ ടൂർ ഇവന്റിലാണ് മന്ത്രാലയത്തിന് പുരസ്കാരം സമ്മാനിച്ചത്. തൊഴിൽ മന്ത്രാലയത്തിന് കീഴിലെ വിവിധ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്ത് നടപ്പാക്കിയ പരിഷ്കാരങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് മൈക്രോസോഫ്റ്റിന പുരസ്കാരം. 2022 മധ്യത്തിലാണ് തൊഴിൽ മന്ത്രാലയം സമഗ്രമായ ഡിജിറ്റലൈസേഷൻ യാത്രക്ക് തുടക്കം കുറിച്ചത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C.