കുവൈത്ത് : ‘മൈ ഐഡന്റിറ്റി’ ആപ്ലിക്കേഷൻ വഴി ഡ്രൈവിങ് ലൈസൻസുകളും വാഹന രജിസ്ട്രേഷനും അംഗീകരിച്ചു രാജ്യത്ത് വാഹനപ്പെരുപ്പവും ഡ്രൈവിങ് ലൈസൻസ് തട്ടിപ്പും കുറക്കുന്നതിന് പുതിയ നടപടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ തീരുമാനത്തെ തുടർന്നാണ് ഇതെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ട്രാഫിക് സേഫ്റ്റിയുടെ തലവൻ ബദർ അൽ മതർ പറഞ്ഞു.
പുതിയ തീരുമാനം ഡ്രൈവിങ് ലൈസൻസുകളുടെ അനാവശ്യ വളർച്ച തടയുകയും പൗരന്മാരും പ്രവാസികളും തമ്മിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുകയും ചെയ്യും. ഗതാഗതക്കുരുക്ക് കുറക്കാനും റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കാനും ഈ നീക്കം വഴിയൊരുക്കുമെന്ന് അൽ മതർ ചൂണ്ടിക്കാട്ടി. തട്ടിപ്പ് കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായ ഇതിനെ അഭിനന്ദിക്കുന്നതായും ബദർ അൽ മതർ വ്യക്തമാക്കി.
രാജ്യത്ത് ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണത്തിൽ അമ്പരപ്പിക്കുന്ന വർധന അനുഭവപ്പെട്ടതായി അൽ മതർ ചൂണ്ടിക്കാട്ടി. ഇത് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ലൈസൻസ് കൈവശമുള്ള പലരും യഥാർഥമായി അർഹതയുള്ളവരോ ആവശ്യമില്ലാത്തവരോ ആണ്.ലൈസൻസ് റദ്ദാക്കിയതിനുശേഷവും വാഹനമോടിക്കുന്നത് തുടരുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് നടത്തുന്ന പരിശോധനകളും അദ്ദേഹം സൂചിപ്പിച്ചു.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
രാജ്യത്തെ ജനസംഖ്യയുമായി പൊരുത്തപ്പെടാത്ത ഒന്നരലക്ഷത്തിലധികം ഡ്രൈവിങ് ലൈസൻസുകളുണ്ടെന്നും ഇതിൽ തിരുത്തൽ നടപടികളുടെ ആവശ്യകതയും വ്യക്തമാക്കി. ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ കൂടുതൽ സന്തുലിതവും ഉത്തരവാദിത്തമുള്ളതുമായ സമീപനം കൈവരിക്കുന്നതിനായാണ് പുതിയ നടപടിക്രമമെന്നും ബദർ അൽ മതർ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C