കുവൈത്തിൽ പകൽ ഇളം ചൂടും രാത്രിയിൽ തണുപ്പും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ കുറഞ്ഞ താപനില 12 ഡിഗ്രിയും ഉച്ചസമയങ്ങളിൽ 30 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.
എന്നാൽ അടുത്ത ദിവസങ്ങളിൽ പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
മണിക്കൂറിൽ 28 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശും. വരും ദിവസങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Related News
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C