കുവൈത്ത് : ദേശാടനപ്പക്ഷികളുടെ ശരത്കാല കുടിയേറ്റത്തിൽ നിർണായകമായ ഇടമാണ് കുവൈത്ത്. വരുന്ന ശരത് കാലത്ത് കുവൈത്ത് വൻ തോതിൽ ദേശാടനപ്പക്ഷികളുടെ ഇടത്താവളമാകുന്നാണ് കരുതുന്നത്. 60 സ്പീഷീസിലുള്ള 415 ഇനം ദേശാടനപ്പക്ഷികൾ ഈ വർഷം കുവൈത്തിൽ എത്തുമെന്ന് കുവൈത്ത് എൻവയൺമെന്റൽ ലെൻസ് (കെ.ഇ.എൽ) മേധാവി റസീദ് അൽ ഹാജി വ്യക്തമാക്കി.
ശൈത്യകാലത്തിന്റെ ആരംഭം വരെ കുവൈത്തിൽ പക്ഷികളുടെ ശരത്കാല കുടിയേറ്റം തുടർന്നേക്കാമെന്ന് പക്ഷി നിരീക്ഷകർ ചൂണ്ടിക്കാട്ടി. കുവൈത്തിലുടനീളം പ്രകൃതിദത്തമായ 13 തണ്ണീർതടങ്ങളുണ്ട്. രാജ്യത്തെ തണ്ണീർ തടങ്ങളിലും കടലോരത്തും ദേശാടനപ്പക്ഷികൾ പറന്നിറങ്ങും. ചില്ലകളിൽ കൂടുകൂട്ടും. ഇവിടങ്ങളിലും കടൽ തീരങ്ങളിലും വൈകാതെ പല നിറങ്ങളിലും രൂപങ്ങളിലുമുള്ള പക്ഷികളെ കാണാം. ആകാശത്ത് ചിറകുവിരിക്കും. ഒടുവിൽ മറ്റൊരു ദേശത്തേക്ക് പറന്നുപോകും.
കുവൈത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷ സ്ഥാനവും, പ്രകൃതിദത്തമായ ഇടങ്ങളുമാണ് പക്ഷികൾ സുരക്ഷിത താവളമാക്കുന്നതിന് പിന്നിൽ. റഷ്യ, കസാഖ്സ്താൻ, അസർബൈജാൻ എന്നിവിടങ്ങളിലെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് കിഴക്കൻ, മധ്യ ആഫ്രിക്കയിലെ ചൂടുള്ള കാലാവസ്ഥയിലേക്ക് പക്ഷികൾ സഞ്ചരിക്കുന്നു. യൂറോപ്പിന്റെ വടക്ക് കിഴക്ക് നിന്ന് തുർക്കിയ, സിറിയ എന്നിവയിലൂടെ ഇന്ത്യയിലേക്കും ഒരു വിഭാഗം സഞ്ചരിക്കുന്നു.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C