കുവൈത്ത്: കുവൈത്ത് പൊതുമരാമത്ത് മന്ത്രി അമാനി ബുഗമാസ് രാജിവെച്ചു. വൈദ്യുതി മന്ത്രി ഡോ. ജാസിം മുഹമ്മദിന് പൊതുമരാമത്ത് വകുപ്പിന്റെ താല്‍ക്കാലിക ചുമതല നല്കി.
കരാറുകാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നുവെന്നും, റോഡ് പണികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലന്നും ആരോപിച്ച് അമാനി ബുഗമാസിനെതിരെ പാര്‍ലിമെന്റ് അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് അമാനി ബുഗമാസ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അഹമ്മദ് അൽ സബാഹിന് മന്ത്രി രാജിക്കത്ത് സമർപ്പിച്ചത്.
അതിനിടെ മന്ത്രിയുടെ കാലത്ത് പൊതുമരാമത്ത് മന്ത്രാലയത്തിൽ നടന്ന നിയമലംഘനങ്ങൾ അന്വേഷിക്കാൻ പാർലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്ന് പാര്‍ലിമെന്റ് അംഗം മുബാറക് അൽ-താഷ ആവശ്യപ്പെട്ടു.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C