ഗൾഫ് മേഖല വൈദ്യുതി ഉൽപ്പാദനത്തിൽ കുവൈത്തിന് മികച്ച മുന്നേറ്റം

വൈദ്യുതി ഉൽപ്പാദനത്തിൽ ഗൾഫ് മേഖലയിൽ കുവൈത്തിന് മികച്ച മുന്നേറ്റം. മീഡ് മാഗസിൻ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ജിസിസിയിലെ വൈദ്യുതി ഉൽപ്പാദനത്തിൽ മുന്നാം സ്ഥാനത്താണ് കുവൈത്ത്.

ഊർജ പ്രതിസന്ധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് വൈദ്യുതി മന്ത്രാലയം നടപ്പിലാക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വൈദ്യുതി ഉൽപ്പാദന പദ്ധതികൾക്കായി 3.916 ബില്യൺ ഡോളറും ഊർജ ട്രാൻസ്‌മിഷൻ പദ്ധതികൾക്കായി 7.229 ബില്യൺ ഡോളറുമാണ് കുവൈത്ത് ചിലവഴിച്ചത്.

വൈദ്യുതി പ്രസരണ നഷ്ട‌ം പരമാവധി കുറയ്ക്കുവാൻ കുവൈത്തിന് സാധിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മേഖലയിൽ വൈദ്യുതി ഉൽപ്പാദന കരാറുകളുടെ മൂല്യം 40% വർദ്ധിച്ച് $19 ബില്യൺ ആയിട്ടുണ്ട്.

കുവൈത്തിലെ ജല-വൈദ്യുതി ഉൽപ്പാദന പദ്ധതികളുടെ കമ്മീഷൻ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വാർഷിക വൈദ്യുതി ഉൽപ്പാദനം മൂന്ന് മുതൽ അഞ്ചു ശതമാനം വരെ വർധിപ്പിക്കുവാനാണ് സർക്കാർ പദ്ധതിയിടുന്നത്. പുനരുൽപ്പാദന ഊർജ സ്രോതസ്സുകളിലേക്ക് നീങ്ങിക്കൊണ്ട് ഊർജ മിശ്രിതത്തെ വൈവിധ്യവൽക്കരിക്കുവാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. പാരിസ്ഥിതിക സൗഹൃദമായ ഇത്തരം പദ്ധതിയിലൂടെ കാർബൺ ബഹിർഗമനം കുറയ്ക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *