കുടിയേറ്റ നിയമം ലംഘനം; 7685 വിദേശികളെ കുവൈത്ത് നാടുകടത്തി

താമസ കുടിയേറ്റ നിയമം ലംഘിച്ച 7685 വിദേശികളെ 2 മാസത്തിനകം നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബറിൽ മാത്രം 1565 വനിതകൾ ഉൾപ്പെടെ 3837 പേരെയാണ് നാടുകടത്തിയത്.

ഓഗസ്റ്റിൽ സ്ത്രീകളും പുരുഷന്മാരും അടക്കം 3848 പേരെയും നാടുകടത്തി. ഇവരിൽ സ്പോൺസറിൽനിന്ന് ഒളിച്ചോടിപ്പോയവരും ഉൾപ്പെടും. നിയമലംഘകർക്കെതിരായ പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *