ഗ്രാമഭംഗി ആസ്വദിക്കാം ; കൊല്ലങ്കോട് ഇൻഫർമേഷൻ സെന്റർ തുടങ്ങി

Enjoy the beauty of the countryside Kollangode

കൊല്ലങ്കോട്: പ്രദേശത്തെ ഗ്രാമഭംഗി ആസ്വദിക്കാനെത്തുന്നവർക്ക് സഹായമൊരുക്കാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും പൊലീസിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ സെന്ററൊരുക്കി. കഴിഞ്ഞ ദിവസം (ഞായർ) മുതൽ വൈകീട്ട് 5.30ന് ശേഷം ഇവിടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ കടത്തിവിടില്ല. നേരത്തെ ഇവിടെ എത്തിയവർ രാത്രി എട്ട് മണിയോടെ ഇവിടെ നിന്ന് മടങ്ങണമെന്നുമായിരുന്നു നിർദേശം. സഞ്ചാരികൾ എത്തുമ്പോൾ തന്നെ ഇൻഫർമേഷൻ സെന്ററിൽ നിന്നും സന്ദർശന സ്ഥലങ്ങളുടെ റൂട്ട് മാപ്പ് നൽകുകയും സുരക്ഷാ നിർദ്ദേശം നൽകുകയും ചെയ്യും. ചിങ്ങംചിറ ജംഗ്ഷനിലാണ് ഇൻഫർമേഷൻ സെന്റർ സ്ഥാപിച്ചിട്ടുള്ളത്.

ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള മൂന്നാമത്തെ ഗ്രാമമായി തിരഞ്ഞടുക്കപ്പെട്ടതോടെ മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഓണാവധിക്കാലം പരിഗണിച്ച് അടുത്ത മാസം അഞ്ച് വരെയാണ് നിയന്ത്രണങ്ങളുണ്ടാവുക.

പൊലീസ്, വനം, അഗ്നിശമന സേന, എക്‌‌സൈസ്, കൊല്ലങ്കോട് പഞ്ചായത്തും സംയുക്തമായി ചേർന്ന് ഇന്റഫർമേഷൻ സെന്റർ ഒരുക്കി. സെന്ററിൽ അഗ്നിരക്ഷാ സേനയുടെ സിവിൽ ഡിഫൻസ് അഗംങ്ങളും പൊലീസും സേവനത്തിനുണ്ടാവും. രാവിലെ എട്ട് മുതൽ രാത്രിവരെ എട്ട് കേന്ദ്രങ്ങളിൽ പൊലീസ് ഉണ്ടാകും.

Related News

വെള്ളരിമേട്, താമരപ്പാടം, സീതാർക്കുണ്ട് വെള്ളച്ചാട്ടം, ചിങ്ങൻചിറ ക്ഷേത്രം, ചുള്ളിയാർ ഡാം, ശുക്രിയാൽ വെള്ളച്ചാട്ടം, മീങ്കര ഡാം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊലീസ് സാന്നിധ്യമുണ്ടാവും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *