ദുബായ്: പൊതുജനാരോഗ്യ അവബോധം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്ത് ലഭ്യമായ മരുന്നുകളുടെ വിവരങ്ങള്‍ വാട്‌സ്ആപ് വഴി അറിയാനുള്ള പുതിയ സംവിധാനം പരിചയപ്പെടുത്തി യുഎഇ ആരോഗ്യ മന്ത്രാലയം. 0097142301221 എന്ന നമ്പറില്‍ ‘ഹായ്’ എന്ന് ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മെസേജ് അയക്കുന്നതിലൂടെ യുഎഇയിലെ എല്ലാ താമസക്കാര്‍ക്കും പദ്ധതിയുടെ സേവനം ലഭ്യമാകും.
ദുബായ് വേള്‍ഡ് സെന്ററില്‍ നടക്കുന്ന ജൈടെക്‌സ് മേളയിലാണ് 24 മണിക്കൂറും മരുന്നുകളുടെ വിവരങ്ങള്‍ ലഭ്യമാകുന്ന സംവിധാനം അധികൃതര്‍ പരിചയപ്പെടുത്തിയത്. മരുന്നിന്റെ പേര്, വില, മരുന്നില്‍ അടങ്ങിയ വസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഫോം, രാജ്യത്ത് ലഭ്യമായ പാക്കേജ് സൈസ് തുടങ്ങിയ വിവരങ്ങളെല്ലാം വാട്‌സ് ആപ്പിലൂടെ ലഭിക്കും.
പൊതുജനാരോഗ്യ അവബോധം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് മന്ത്രാലയം പുതിയ സംവിധാനം ഒരുക്കിയത്. ആവശ്യമായ മരുന്നുകള്‍ ലഭ്യമാണോ എന്ന് ഉറപ്പുവരുത്താനും കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ പൂര്‍ണമായി മനസിലാക്കാനും പദ്ധതി സഹായിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഇംഗ്ലീഷിലാണ് സേവനം ലഭ്യമാക്കുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C