ക്ഷേമ പദ്ധതികളിൽ ചേരാൻ ഇനിയും വൈകേണ്ട,ഖത്തർ പ്രവാസി വെൽഫെയർ സർവീസ് കാർണിവൽ ഇന്ന്

ദോഹ : പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന സർവീസ് കാർണിവൽ ഇന്ന് വക്റ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ ആരംഭിക്കുന്ന പരിപാടി രാത്രി 10 മണി വരെ നീണ്ട് നില്‍ക്കും.നോർക്ക കാർഡ് അംഗത്വം,ഐ.സി.ബി.എഫ് ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളിൽ ചേരാനും അംഗത്വമെടുക്കാനും കാർണിവലിൽ പ്രത്യേകം സൗകര്യമുണ്ടായിരിക്കും.സാമ്പത്തിക അച്ചടകത്തെയും നിക്ഷേപ സാദ്ധ്യതയെയും കുറിച്ചുള്ള ശില്പശാലകൾ, കുട്ടികളുടെ ഉന്നത വിദ്യഭ്യാസത്തെയും സ്കോളര്‍ഷിപ്പുകളെയും പരിചയപ്പെടുത്തുന്ന പ്രത്യേക സെഷന്‍, ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ സഹായത്തോടെ നടത്തുന്ന ബോധവൽക്കരണ ക്ലാസ് എന്നിവയും 50 ഓളം പവലിയനുള്‍പ്പെടുന്ന എക്സിബിഷനും ഉച്ചയ്ക്ക് ആരംഭിക്കും. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വൈകീട്ട് 5 മണിക്ക് ഇന്ത്യന്‍ എമ്പസി ഡപ്യുട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, ഖത്തല്‍ തൊഴില്‍ മന്ത്രാലയത്തിലെ ഒക്യുപേഷനല്‍ ഹെല്‍ത്ത് & സേഫ്റ്റി ഡയറ്ക്ടര്‍ യൂസഫ് അലി അബ്ദുല്‍ നൂര്‍, ലേബര്‍ റിലേഷന്‍ സ്പെഷ്യലിസ്റ്റ് ഖാലിദ് അബ്ദുറഹ്മാന്‍ ഫക്രൂ, ഇന്‍സ്പെക്ടര്‍ ഹമദ് ജാബിര്‍ അല്‍ ബുറൈദി, ബഷീര്‍ അബൂ മുഹമ്മദ്, അപെക്സ് ബോഡീ ഭാരവാഹികളായ എ.പി മണികണ്ണ്ഠന്‍, ഷാനവാസ് ബാവ, ഇ.പി അബ്ദു റഹ്മാന്‍, താഹ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശംWhatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *