പത്താം മജ്‌ലിസ് ശൂറ ചെയര്‍മാനായി ഖാലിദ് അല്‍ മഅ്‌വലി

Khalid Al Mawli became the chairman of the 10th Majlis Shura

മസ്കത്ത്: ഒമാനിൽ പത്താം മജ്‌ലിസ് ശൂറ ചെയര്‍മാനായി ഖാലിദ് അല്‍ മഅ്‌വലിയെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ നാലാം തവണയാണ് ശൂറ കൗണ്‍സിലിന്‍റെ ചെയർമാൻ സ്ഥാനത്തേക്ക് ഖാലിദ് അല്‍ മഅ്‌വലി തെരഞ്ഞെടുക്കപ്പെടുന്നത്. ശൂറ കൗൺസിൽ അംഗങ്ങളുടെ സത്യ പ്രതിജ്ഞയും നടന്നു. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ശൂറ സമ്മേളനം ചേർന്നത്.

ഇലക്ട്രോണിക് വേട്ടെടുപ്പില്‍ 89 പേര്‍ വോട്ടവകാശം വിനിയോഗിച്ചപ്പോള്‍ 58 വോട്ടുകള്‍ നേടിയാണ് ഖാലിദ് അല്‍ മഅ്‌വലി സഭയുടെ നായകത്വത്തിലേക്ക് എത്തുന്നത്. ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനായി ദുകമില്‍ നിന്നുള്ള താഹിര്‍ അല്‍ ജുനൈബിയെയും സെക്കന്‍ഡ് ഡെപ്യൂട്ടി ചെയര്‍മാനായി സഈദ് ബിന്‍ ഹമദ് അല്‍ സഅദിയെയും തെരഞ്ഞെടുത്തു. ശൂറ കൗൺസിലിന്റെ പത്താം ടേം തെരരഞ്ഞെടുപ്പിന്റെ ഫലം ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. അന്ന് തന്നെയായിരുന്നു വോട്ടെടുപ്പ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *