വൈശാഖന് കെ.പി. കേശവമേനോന്‍ സ്മാരക പുരസ്‌കാരം

പാലക്കാട്: സ്വാതന്ത്ര്യസമരസേനാനി കെ.പി. കേശവമേനോന്റെ സ്മരണയ്ക്കായി തരൂര്‍ കെ.പി. കേശവമേനോന്‍ സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ കെ.പി. കേശവമേനോന്‍ സ്മാരക പുരസ്‌കാരം കഥാകൃത്ത് വൈശാഖന്. കെ.പി. കേശവമേനോന്റെ 45-ാം ചരമവാര്‍ഷികദിനത്തില്‍ നിയമസഭാ സ്പീക്കര്‍ എന്‍.എം. ഷംസീര്‍ പുരസ്‌കാരം നല്‍കും.

സാഹിത്യരംഗത്തെ സമഗ്രസംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി ചെയര്‍മാന്‍ മുണ്ടൂര്‍ സേതുമാധവന്‍, വൈസ് ചെയര്‍മാന്‍ ഡോ. പി. മുരളി, ട്രസ്റ്റ് ഭാരവാഹികളായ ടി.കെ. ദാമോദരന്‍കുട്ടി, ടി. പദ്മനാഭന്‍, കെ. കൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

കെ.പി. കേശവമേനോന്റെ 45-ാം ചരമവാര്‍ഷികദിനമായ ഒമ്പതിന് തരൂരില്‍ അനുസ്മരണസമ്മേളനത്തില്‍ നിയമസഭാ സ്പീക്കര്‍ എന്‍.എം. ഷംസീര്‍ പുരസ്‌കാരം നല്‍കും. വൈകീട്ട് അഞ്ചിനാണ് പരിപാടി. മുന്‍മന്ത്രി എ.കെ. ബാലനെ സമ്മേളനത്തില്‍ ആദരിക്കും. റിയാലിറ്റിഷോയിലെ ഗായികയും തരൂര്‍ സ്വദേശിനിയുമായ ലയന സുരേഷിനെ അനുമോദിക്കും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *