മഴ; സംസ്ഥാനത്ത് 40 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി

Monsoon yet to pick up pace, 64% rain deficiency in Kerala

തിരുവനന്തപുരം: കാലവർഷം ശക്തി പ്രാപിക്കാതിരുന്നതോടെ സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴയിൽ 40 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഇതുവരെ ലഭിക്കേണ്ട മഴയിൽ 40 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം ഓഗസ്റ്റിൽ 48 ശതമാനമായിരുന്ന കുറവ് സെപ്റ്റംബർ പകുതിയായതോടെ 40 ശതമാനമായി കുറഞ്ഞതാണ് ഏക ആശ്വാസം. കേരളത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോഡാണ്. തിരുവനന്തപുരത്താണ് കുറവ്. സെപ്തംബർ 21 വരെയെങ്കിലും മഴ ലഭിക്കുമെന്നാണ് വിവരം. സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴയുടെയും, കുറവിന്റെയും, സെപ്റ്റംബർ ഇതുവരെ ലഭിച്ച മഴയുടെയും കണക്കുകൾ നോക്കാം…

ജൂൺ ഒന്ന് മുതൽ ഇന്ന് വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ ഇതുവരെ കുറവ് 40 ശതമാനമാണ്. ഓഗസ്റ്റ് അവസാനിക്കുബോൾ 48 ശതമാനം കുറവുണ്ടായിരുന്നിടത്ത് സെപ്തംബറിൽ 15 ദിവസം പിന്നിടുമ്പോൾ 40 ശതമാനം ആയി കുറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതൽ അളവിൽ മഴ ലഭിച്ചത് കാസർകോഡാണ്. ആകെ 1977 മില്ലിമീറ്റർ ( 1977 mm) മഴ ഇവിടെ ലഭിച്ചു. ഏറ്റവും കുറവ് തലസ്ഥാനമായ തിരുവനന്തപുരത്താണ്. ഇവിടെ ആകെ 513 മില്ലീമീറ്റർ ( 513MM) മഴ മാത്രമാണ് ലഭിച്ചത്. അതേസമയം, ലഭിക്കേണ്ട മഴയുടെ കണക്കിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇടുക്കി ( 57% കുറവ് ) വയനാട് ( 56) തൃശൂർ (47), പാലക്കാട്‌ (47), കോഴിക്കോട് (46) ജില്ലകളിലാണ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *