നിപ; സമ്പർക്കപട്ടികയിലെ 49 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

nipa 49 people in the contact list also tested negative

കോഴിക്കോട്: നിപ രോഗ ബാധിതരുമായി സമ്പർക്കമുള്ളവരുടെ പട്ടികയിലെ 49 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായി. എന്നാൽ, നിപബാധിതരായി ചികിത്സയിൽ തുടരുന്നവരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. അവസാന രോഗിയുമായി സമ്പർക്കത്തിലായ ലക്ഷണങ്ങളുള്ള രണ്ട് ആരോഗ്യപ്രവർത്തകരെ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു. നിപരോഗ ബാധിതരായവരുടെ ആരോഗ്യനില തൃപ്തികരമാണ്.

നേരത്തെ നിപയുടെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കടകൾ രാത്രി 8 വരെയും ബാങ്കുകൾ 2 മണി വരെയും പ്രവർത്തിക്കാൻ അനുമതി നൽകി ഉത്തരവിറക്കി. ആദ്യം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് ഇളവ് നൽകുക. മാസ്ക്,സാനിറ്റൈസർ തുടങ്ങിയവ ഉപയോ​ഗിക്കണം. ജില്ല കളക്ടറാണ് ഉത്തരവിറക്കിയത്.കൂടാതെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും വിലക്കുണ്ട്.


കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *