സംസ്ഥാനത്ത് സ്വ​ര്‍​ണ​വി​ലയിൽ ഇടിവ്

gold prices rose in kerala today

കൊ​ച്ചി: സംസ്ഥാനത്ത് മൂ​ന്നാം​ദി​വ​സ​വും സ്വ​ര്‍​ണ​വി​ലയിൽ ഇടിവ്. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇന്ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 46,200 രൂ​പ​യി​ലും ഗ്രാ​മി​ന് 5,775 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം നടക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഒ​രു പ​വ​ന് 18 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 120 രൂ​പ ഇ​ടി​ഞ്ഞ് 38,200 രൂ​പ​യി​ലും ഗ്രാ​മി​ന് 15 രൂ​പ താ​ഴ്ന്ന് 4,775 രൂ​പ​യി​ലു​മെ​ത്തി.

സംസ്ഥാനത്ത് സ്വ​ർ​ണ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ 440 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. ജ​നു​വ​രി ആ​ദ്യം സ്വ​ർ​ണ​വി​ല പ​വ​ന് 47,000 രൂ​പ​യി​ലേ​ക്ക് എ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് നി​ര​ക്ക് താ​ഴേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *