കേരളപ്പിറവിയുടെ അറുപത്തിയേഴാം വാർഷികദിനമാണിന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള്‍, ബ്രിട്ടീഷ് മലബാര്‍, തെക്കന്‍ കനറ ജില്ലയിലെ കാസര്‍കോട് താലൂക്ക് എന്നിങ്ങനെ. ഈ നാലു പ്രദേശങ്ങളിലെയും ജനങ്ങള്‍ പൊതുവായ സംസ്കാരം ഉള്‍ക്കൊള്ളുന്നവരായിരുന്നു. അങ്ങനെ ഭാഷ, ചരിത്രം, ഐതിഹ്യം എന്നിവ പൊതുവായുള്ള മലയാളികളെ ഒരുമിപ്പിച്ചുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളസംസ്ഥാനം രൂപവത്കരിച്ചു.
അറുപത്തിയേഴാം വാർഷികത്തിൽ നിറവോടെയുള്ള നവകേരള നിർമിതിയാണ് ഈ സുദിനത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നം. നവോത്ഥാനപ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച സാമൂഹികമൂല്യങ്ങൾ നാം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ജാതിഭ്രാന്തും അനാചാരങ്ങളും ഇനിയൊരിക്കലും ഈ മണ്ണിൽ വേരുപടർത്താൻ പാടില്ല.
ഐക്യകേരളത്തിനായി നാം ഒത്തുചേർന്നതുപോലെ, ഐശ്വര്യപൂർണമായ നവകേരളത്തിനുവേണ്ടിയും ഇനിയൊരു ഒത്തൊരുമിക്കൽ വേണം. കേരളത്തിന്റെ ഈ പവിത്ര ജന്മദിനം കക്ഷിരാഷ്ട്രീയത്തിനപ്പുറത്തുള്ള ആ കൈകോർക്കലിനും പാരസ്പര്യത്തിനും കാരണമാകട്ടെ.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C