കൊച്ചി : സംസ്ഥാനത്ത് ഓണാഘോഷത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. തൃപ്പൂണിത്തുറയിൽ അത്ത ചമയ ഘോഷയാത്ര അണിനിരക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നടൻ മമ്മൂട്ടിയാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
80 ഓളം കലാരൂപങ്ങളും,താളമേളങ്ങളും,വാദ്യങ്ങളും, മാവേലിമാർ പുലിക്കളി, തെയ്യം തുടങ്ങിയ നിശ്ചലദൃശ്യങ്ങളും വർണ്ണാഭമായ കാഴ്ചകളാക്കി അത്തചമയ ഘോഷയാത്രയിൽ അണിനിരന്നിരുന്നു.
തൃപ്പൂണിത്തുറ ബോയിസ് ഹൈ സ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്ന് തുടങ്ങി നഗരം ചുറ്റിയാണ് ഘോഷയാത്ര നടന്നത്. ഇതര സംസ്ഥാനങ്ങളുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾ അണിനിരന്നതും പ്രത്യേകം ശ്രദ്ധ കേന്ദ്രികരിക്കുന്നു.പുതുമയിലും കാഴ്ചയിലും വർണ്ണാഭമായ വിസ്മയ വിരുന്ന് ഒരുക്കി അത്തത്തെ വരവേൽക്കുകയായിരുന്നു കേരളത്തിലെ ജനങ്ങൾ. ഇതോടൊപ്പം ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്നും,മനുഷ്യരെ ഒന്നിപ്പിക്കുന്ന ആഘോഷമായി ഓണം നിലനിൽക്കട്ടെ എന്നും മമ്മൂട്ടി ആശംസിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C