കമലാ ഹാരിസിന്‍റെ പ്രചാരണ വിഭാഗത്തിന് 2 കോടി ഡോളര്‍ കടം; സഹായിക്കാന്‍ ട്രംപ്

തിരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ പ്രചാരണ വിഭാഗം വലിയ കട ബാധ്യത യിലെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ പൊളിറ്റികോയുടെ കാലിഫോര്‍ണിയോ ബ്യൂറോ ചീഫ് ക്രിസ്റ്റഫര കഡ്ലാഗോയുടെ എക്സ് പോസ്റ്റ് പ്രകാരം 20 മില്യണ്‍ ഡോളറിന്‍റെ ബാധ്യതയാണ് കമലാ ഹാരിസിന്‍റെ പ്രചരണ സംഘത്തിനുള്ളത്. രണ്ടു കോടി ഡോളര്‍ അഥവാ 166 കോടി രൂപയോളം വരുമിത്.കമലാ ഹാരിസിന്‍റെ പ്രചാരണത്തിനായി ഡെമോക്രാറ്റിക് പാര്‍ട്ടി ഒരു ബില്യണ്‍ (100 കോടി) ഡോളര്‍ സമഹാരിച്ചിരുന്നുവെന്നും ഒക്ടോബര്‍ 16 ന് ബാങ്ക് അക്കൗണ്ടില് 118 മില്യണ്‍ (11.8 കോടി) ഡോളറുണ്ടായിരുന്നുവെന്നും കാഡെലാഗോയുടെ പോസ്റ്റിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *