പഴയ ദോഹ തുറമുഖത്ത് ആദ്യ ജറ്റ് സ്കീ ജമ്പ് മത്സരം സംഘടിപ്പിക്കുന്നു

ദോഹ : ഖത്തറിലെ ദോഹ തുറമുഖത്ത് ആദ്യ ജറ്റ് സ്കീ ജമ്പ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന്റെ ആദ്യ പതിപ്പ് വെള്ളി ശനി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ നടത്തുമെന്ന് ഓൾഡ് ദോഹ തുറമുഖം അറിയിച്ചു. തുടർന്ന് അവാർഡ് ദാന ചടങ്ങ് ശനിയാഴ്ച നടക്കും.

ഓൾഡ് ദോഹ തുറമുഖത്തിന്റെ കടൽത്തീരത്തുള്ള തുറമുഖത്തിന്റെ തടത്തിലാണ് പരിപാടി നടക്കുക. രജിസ്ട്രേഷൻ കണ്ടൈനേഴ്സ് യാർഡിലാണ് (കണ്ടെയ്നർ 13) രാവിലെ 10 മുതൽ വൈകിട്ട് 4 വരെ തുറന്നിരിക്കും. രജിസ്ട്രേഷൻ സെപ്റ്റംബർ 21ന് അവസാനിക്കും.
ജനറൽ ഡയറക്ടറേറ്റ് കോസ്റ്റ് ആൻഡ് സെക്യൂരിറ്റിയുമായി ഏകോപിപ്പിച്ച് ഏറ്റവും ഉയർന്നതും, സുരക്ഷിതവുമായി നടപടികൾ പ്രയോഗിക്കുമെന്ന് പഴയ ദോഹ തുറമുഖം ബോർഡ് സ്ഥിരീകരിച്ചു. പങ്കെടുക്കുന്നവർ നിർബന്ധമായും ഹെൽമെറ്റ് കൂടാതെ ആവശ്യമായ എല്ലാ സംരക്ഷണ ഉപകരണങ്ങളും ധരിക്കേണ്ടതുണ്ട്. ഓൾഡ് ദോഹ തുറമുഖത്ത് പ്രഖ്യാപിക്കാൻ പോകുന്ന നിരവധി പരിപാടികളുടെ ഭാഗമായിട്ടാണ് ഒന്നാം ജെറ്റ് സ്കീ ജമ്പു മത്സരം നടത്തുന്നത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *