നാളെ ജിദ്ദ- മദീന റോഡ് താത്കാലികമായി അടച്ചിടും

ജിദ്ദ: നാളെ വ്യാഴാഴ്ച പുലര്‍ച്ചെ 3 മുതല്‍ വെള്ളിയാഴ്ച രാവിലെ 11 വരെ ജിദ്ദ- മദീന റോഡ് താത്കാലികമായി അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.

തെക്ക് ഖുറൈശ് റോഡിനും വടക്ക് ഉമര്‍ അബ്ദുല്‍ ജബ്ബാര്‍ റോഡിനും ഇടയിലാണ് അടയ്ക്കുക. ഈ ഭാഗത്തെ നടപ്പാലം നീക്കം ചെയ്യുന്നതിന്റെ ഭാഗമാണിത്. വടക്ക് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഖുറൈശ് റോഡിലേക്കുള്ള സര്‍വീസ് റോഡ് വഴിയും തെക്ക് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഉമര്‍ അബ്ദുല്‍ ജബ്ബാര്‍ റോഡിലേക്കുള്ള സര്‍വീസ് റോഡ് വഴിയും തിരിഞ്ഞുപോകണം. ട്രാഫിക് വിഭാഗവുമായി സഹകരിച്ചാണ് റോഡ് അടച്ചിടുന്നതെന്ന് നഗരസഭ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *