ഇനി ജയ്‌സ്വാള്‍-സഞ്ജു യുഗം! ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനം സഞ്ജു ഉറപ്പിച്ചു; വാഴ്ത്തി ദിനേശ് കാര്‍ത്തിക്

ചെന്നൈ: ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിരുന്നു. 50 പന്തുകളില്‍ ഏഴ് ഫോറും 10 സിക്സും സഹിതം 107 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ടി20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവാനും സഞ്ജുവിന് സാധിച്ചു. ഇതിന് മുമ്പ് ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ അവസാന ടി20യിലും സഞ്ജു സെഞ്ചുറി കണ്ടെത്തിയിരുന്നു. പിന്നാലെ വലിയ പ്രശംസയാണ് സഞ്ജുവിന് ലഭിച്ചത്. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും സഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ്. സഞ്ജു ട്വന്റി 20യില്‍ ഓപ്പണറായി സ്ഥാനം ഉറപ്പിച്ചെന്നാണ് കാര്‍ത്തിക് പറയുന്നത്. കാര്‍ത്തികിന്റെ വാക്കുകള്‍… ”സഞ്ജു ഒരു ഓപ്പണര്‍ എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചുവെന്ന് ഞാന്‍ കരുതുന്നു. ടി20 ഫോര്‍മാറ്റില്‍ ഇനി കുറച്ചു കാലത്തേക്കെങ്കിലും യശസ്വി ജയ്സ്വാളും അദ്ദേഹവും ഓപ്പണര്‍മാരായിരിക്കും. പ്രത്യേകിച്ച് ഈ ഫോര്‍മാറ്റിന് അനുയോജ്യമായ ഒരുപാട് സാങ്കേതിക മാറ്റങ്ങള്‍ അദ്ദേഹം വരുത്തിയിട്ടുണ്ട്. സിക്സ് അടിക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തി.” കാര്‍ത്തിക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *