ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ

വാഷിംഗ്ടൺ ഡിസി: ഇന്ത്യ- യുഎസ് ബന്ധത്തിന് ഒരു പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇരുരാജ്യങ്ങളും ഇപ്പോൾ പരസ്പരം കാണുന്നത് അനുയോജ്യവും സൗകര്യപ്രദവുമായ പങ്കാളികളായാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാഷിംഗ്ടൺ ഡിസിയിലെ ഒരു ചടങ്ങിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്, ഈ ബന്ധം (ഇന്ത്യ-യുഎസ്) എവിടേക്കാണ് പോകുന്നതെന്ന്. ഇപ്പോൾ അതിന് ഒരു പരിധിവയ്ക്കാനോ അതിനെ നിർവചിക്കാനോ പ്രതീക്ഷകൾ പ്രകടിപ്പിക്കാൻ പോലുമോ പ്രയാസമാണ്, കാരണം എല്ലാ വിധത്തിലും ഈ ബന്ധം പ്രതീക്ഷകൾക്കപ്പുറമാണ്. അതുകൊണ്ടാണ് ഇന്ന് നമ്മൾ അതിനെ നിർവചിക്കാൻ പോലും ശ്രമിക്കാത്തത്. യഥാർഥത്തിൽ ആ ബന്ധത്തിന്‍റെ തോത് ഉയർത്തിക്കൊണ്ടിരിക്കുകയാണ്.’- ജയശങ്കർ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *