ഹമാസ് തുരങ്കങ്ങളിൽ നാഡീ വാതക- രാസായുധ പ്രയോഗത്തിന് ഇസ്രായേൽ പദ്ധതി

വാഷിങ്ടൻ: ഫലസ്തീനെതിരെയുള്ള യുദ്ധത്തിൽ ഹമാസിന്റെ തുരങ്കങ്ങളിൽ നാഡീ വാതക-രാസായുധ പ്രയോഗത്തിന് ഇസ്രായേൽ പദ്ധതിയിടുന്നതായി റിപ്പോർട്ട്. യുഎസ് ഡെൽറ്റ ഫോഴ്സ് കമാൻഡോകളുടെ മേൽനോട്ടത്തിൽ ഒരു തരം നാഡീ വാതകമോ (നെർവ് ഗ്യാസ്) രാസായുധമോ ഇസ്രായേൽ ഹമാസിന്റെ തുരങ്കങ്ങളിൽ നിറയ്ക്കുമെന്ന് ഫലസ്തീൻ ഗ്രൂപ്പുകൾ പ്രതീക്ഷിക്കുന്നതായി മിഡിൽ ഈസ്റ്റ് ഐയാണ് റിപ്പോർട്ട് ചെയതത്.

ഗസ്സ മുനമ്പിലെ അപ്രതീക്ഷിത ആക്രമണത്തിന്റെ ഭാഗമായാണ് നീക്കമെന്നും ഫലസ്തീൻ ഗ്രൂപ്പുകളുമായി പരിചയമുള്ള മുതിർന്ന അറബ് സോഴ്‌സാണ് വിവരം പങ്കുവെച്ചതെന്നും മിഡിൽ ഈസ്റ്റ് ഐ് റിപ്പോർട്ട് ചെയ്തു. ആറ് മുതൽ 12 മണിക്കൂർ വരെ ശാരീരിക ചലനത്തെ തളർത്താൻ കഴിവുള്ള നാഡീ വാതകം ഹമാസ് തുരങ്കങ്ങളിലേക്ക് വലിയ അളവിൽ പമ്പ് ചെയ്യുന്നതിന് യുഎസ് ഡെൽറ്റ ഫോഴ്സ് മേൽനോട്ടം വഹിക്കുമെന്നും പറഞ്ഞു.

രാസായുധ പ്രയോഗത്തിലൂടെ ഹമാസിന്റെ തുരങ്കങ്ങളിൽ ഇരച്ചുകയറി 220 ബന്ദികളെ രക്ഷപ്പെടുത്താനും അൽ-ഖസ്സാം ബ്രിഗേഡിലെ ആയിരക്കണക്കിന് സൈനികരെ കൊല്ലാനും കഴിയുമെന്നാണ് ഇസ്രായേലും യുഎസും പ്രതീക്ഷിക്കുന്നതെന്നും ഈ വിവരം ചോർന്നത് യുഎസിൽ നിന്നാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ ഈ വിവരങ്ങൾ സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ടിൽ പറഞ്ഞു.

Related News

അന്താരാഷ്ട്ര നിരോധിത വാതകങ്ങൾ, പ്രത്യേകിച്ച് നാഡീ വാതകങ്ങൾ, രാസായുധങ്ങൾ എന്നിവ ഉപയോഗിച്ച് യുദ്ധത്തിൽ നിർണായക വിജയം നേടാനാണ് പദ്ധതിയെന്നും വലിയ അളവിൽ അവ തുരങ്കങ്ങളിലേക്ക് പമ്പ് ചെയ്യപ്പെടുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. വിഷയത്തിൽ പ്രതികരണം ചോദിച്ച് വൈറ്റ് ഹൗസിനെയും യുഎസ് പ്രതിരോധ വകുപ്പിനെയും ബന്ധപ്പെട്ടുവെങ്കിലും പ്രസിദ്ധീകരണ സമയംവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് മിഡിൽ ഈസ്റ്റ് ഐ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *