ഹമാസിന് ഗാ​സ​യ്ക്കു മേ​ലുണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യെ​ന്ന് ഇ​സ്ര​യേ​ല്‍

Israel Says Hamas Has Lost Control Over Gaza

ടെ​ല്‍ അ​വീ​വ്: ഹ​മാ​സി​ന് ഗാ​സ​യു​ടെ മേ​ലു​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി​രി​ക്കു​ന്നു​വെ​ന്നും തീ​വ്ര​വാ​ദി​ക​ള്‍ തെ​ക്കോ​ട്ടോ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​സ്ര​യേ​ല്‍. ഹ​മാ​സ് ഇ​സ്ര​യേ​ലി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ട് ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് ഇ​സ്ര​യേ​ല്‍ പ്ര​തി​രോ​ധ​മ​ന്ത്രി യോ​വ് ഗാ​ല​ന്‍റ് ഇ​ങ്ങ​നെ​യൊ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ള്‍ ഹ​മാ​സി​ന്‍റെ കേ​ന്ദ്ര​ങ്ങ​ള്‍ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണി​പ്പോ​ഴെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ്പെ​ട്ടെ​ന്നും ഗാ​ല​ന്‍റ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്ര​ത്യേ​കി​ച്ച് തെ​ളി​വൊ​ന്നും ഹാ​ജ​രാ​ക്കാ​തെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം. ഗാ​സ​യി​ല്‍ ഇ​പ്പോ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ര​ക്ത​രൂ​ക്ഷി​ത​മാ​യ യു​ദ്ധ​മാ​ണ് . ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന് ഇ​സ്ര​യേ​ലി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ ഹ​മാ​സ് ഏ​ക​ദേ​ശം 1,200 ആ​ളു​ക​ളെ കൊ​ന്നൊ​ടു​ക്കു​ക​യും 240ഓ​ളം ആ​ളു​ക​ളെ ബ​ന്ദി​ക​ളാ​ക്കി പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *