ഗാസസിറ്റി: ഗാസയില്‍ ആശ്വാസത്തിന്റെ മണിക്കൂറുകള്‍. നാല് ദിവസത്തെ താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബന്ദികളുടെ കൈമാറ്റം പുരോഗമിക്കുകയാണ്. 39 പലസ്തീൻ തടവുകാരെ വിട്ടയച്ചതിന് പകരമായി 24 ബന്ദികളെ ഹമാസ് വിട്ടയച്ചു. വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബന്ദികളുടെ മോചനം തുടങ്ങിയത്.
24 ബന്ദികളെ റെഡ്ക്രോസ് വഴിയാണ് ഹമാസ് കൈമാറിയത്. ഇതിൽ സ്ത്രീകളും കുട്ടികളുമടങ്ങിയ 13 ഇസ്രയേലികൾ, പത്ത് തായ്ലാൻഡ് പൗരന്മാർ, ഒരു ഫിലിപ്പീൻസ് പൗരന് എന്നിവർ ഉൾപ്പെടുന്നു. 24 സ്ത്രീകളും 15 കുട്ടികളുമടങ്ങുന്ന 39 പലസതീനികളെയാണ് ഇസ്രയേൽ മോചിപ്പിച്ചത്. നാല് ദിവസത്തിന് ശേഷം ആക്രമണം പുനരാരംഭിക്കുമെന്നാണ് ഇരുപക്ഷത്തിന്റെയും നിലപാട്.
പ്രതിദിനം പത്ത് പേർ എന്ന കണക്കിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കുകയാണെങ്കിൽ വെടിനിർത്തൽ നീട്ടാമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതായും റിപ്പോർട്ടുണ്ട്.
Related News
ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്റൈൻ
ഗസ്സയുടെ തണുപ്പകറ്റാൻ യു.എ.ഇ; 4 ലക്ഷം ശൈത്യകാല ജാക്കറ്റുകൾ കൈമാറും
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി
വെടിനിർത്തൽ ചർച്ചയ്ക്ക് പിന്നാലെ ഗാസയിൽ ആക്രമണം ശക്തം
ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; മൂന്ന് ഇസ്രായേൽ അധിനിവേശ സൈനികർ കൂടി കൊല്ലപ്പെട്ടു
ഇസ്രയേൽ-ഹമാസ് യുദ്ധം: 17000 കടന്ന് മരണം
താൽക്കാലിക വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് നീട്ടി
റഫ അതിർത്തി കടന്നെത്തുന്ന ആദ്യ വിദേശ സംഘം; ഖത്തർ പ്രതിനിധി സംഘം തെക്കൻ ഗസ്സയിൽ
50 ബന്ദികളെ മോചിപ്പിക്കാൻ 4 ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രായേൽ സമ്മതിച്ചു
ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിലാണെന്ന് ഹമാസ് നേതാവ്
വെടിനിർത്തൽ ആവശ്യപ്പെട്ടു പ്രധാനമന്ത്രി യൂറോപ്പിലേക്ക്
യൂറോപ്യൻ യൂണിയൻ വിദേശകാര്യ വിഭാഗം മേധാവി ജോസഫ് ബോറലിനൊപ്പം ഖത്തർ പ്രധാനമന്ത്രി വാർത്താ സമ്മേളനം നടത്തി
ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിലേക്കുളള മാനുഷിക സഹായങ്ങളുടെ വിതരണവും ആരംഭിച്ചു. മരുന്നും അവശ്യ സാധനങ്ങളുമായാണ് ഗാസയിലേക്ക് ട്രക്കുകൾ എത്തുന്നത്. ഓരോ ദിവസവും 300 ട്രക്ക് അവശ്യ സാധനങ്ങളും ഒരു ലക്ഷത്തിലധികം ലിറ്റർ ഇന്ധനവും ഈജിപ്ത് വഴി എത്തിക്കാനാണ് നിലവിലെ ശ്രമം. ഇന്ധനമെത്തുന്നതോടെ ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C