ഇസ്രയേൽ–ഹമാസ് സംഘർഷം: മക്ഡൊണാൾഡിന്റെ ഇരട്ടത്താപ്പ്

ദോഹ: ഗസയിലേക്ക് അടിയന്തിര സഹായത്തിന് പത്ത് ലക്ഷം ഖത്തര്‍ റിയാല്‍ സംഭാവന നൽകുമെന്നാണ് ആഗോള ഫാസ്റ്റ്ഫുഡ് ശ്രിംഖലയായ മക്ഡൊണാൾഡ് ഖത്തറിന്റെ പുതിയ പ്രഖ്യാപനം. ഗസയിൽ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേൽ സൈന്യത്തിന് ഭക്ഷണം വിളമ്പുന്ന മക്ഡൊണാൾഡിന്റെ ഗസയിലെ ദുരിതമനുഭവിക്കുന്നവർക്ക് ധനസഹായം നൽകുമെന്ന പ്രഖ്യാപനം സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ നേരിടുന്നു.

ഇസ്രയേൽ സൈന്യത്തിന്റെ ട്രൂപ്പുകളിലും ആശുപത്രികളിലും സൗജന്യമായി ആയിരക്കണക്കിന് ഭക്ഷണപ്പൊതികൾ ഇതിനകം വിതരണം ചെയ്യുന്നുണ്ടെന്ന് മക്ഡൊണാൾഡ്സ് ഇസ്രായേൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പേജിൽ അറിയിച്ചിരുന്നു. അതേസമയം അല്‍ മന റസ്‌റ്റോറന്റ്‌സ് ആന്‍ഡ് ഫുഡിന്റെ ഉടമസ്ഥതയിലുള്ള മക്‌ഡൊണാള്‍ഡ്‌സ് ഖത്തറാണ് ജനരോഷം ഭയന്ന് പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയ മക്‌ഡോണാള്‍ഡ്‌സിനെതിരെ ആഗോള തലത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. റെസ്റ്റോറന്റ് ശൃംഗലയുടെ നീക്കത്തിനെതിരെ ഇതിനകം വിമർശനങ്ങൾ ഉയർന്നു.

Related News

അമേരിക്കൻ ഉടമസ്ഥതയിലുള്ള ആഗോള ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ മക്‌ഡൊണാൾഡ് ഇസ്രായേൽ സൈനികർക്ക് ഭക്ഷണം നൽകാൻ മാത്രമായി അഞ്ച് പുതിയ റെസ്റ്റോറന്റുകളും തുറന്നിട്ടുണ്ട്.
ആക്രമണത്തിൽ പങ്കാളികളായ പ്രത്യേകിച്ച് നിരപരാധികളുടെ ജീവനെടുക്കുന്നതിന് കാരണമാകുന്ന കമ്പനികളെ പിന്തുണക്കുന്നത് തെറ്റാണെന്നും മക്ഡൊണാൾഡ്സിനെ ബഹിഷ്കരിക്കണമെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കമന്റുകൾ ഉണ്ട്

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *