ഇസ്രായേലിന്റെ ആസൂത്രിത കരയുദ്ധം പ്രാദേശികവും ആഗോളവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും: ഒമാന്‍

മസ്കത്ത്: ഒക്‌ടോബർ 27ലെ യു.എൻ ജനറൽ അസംബ്ലി പ്രമേയത്തിന് അനുസൃതമായി സംഘർഷം അവസാനിപ്പിക്കണമെന്നും മാനുഷിക സഹായം സുഗമമാക്കാൻ അടിയന്തര അന്താരാഷ്ട്ര ഇടപെടൽ നടത്തണമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ ആസൂത്രിത കരയുദ്ധം പ്രാദേശികവും ആഗോളവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇത് സമാധാനവും സ്ഥിരതയും അപകടത്തിലാക്കുമെന്നും ഒമാൻ മുന്നറിയിപ്പ് നൽകി.

ഗസ്സയിലെ രൂക്ഷമായ സംഭവ വികാസങ്ങുമായി ബന്ധപ്പെട്ട് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയും ജോർഡന്‍ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മന്‍ അല്‍ സഫാദിയും ടെലഫോണിലുടെ ചർച്ചകൾ നടത്തി. വെടിനിർത്തലിനായി ഐക്യരാഷ്ട്രസഭയിൽ തുടരുന്ന ശ്രമങ്ങളുടെ പ്രാധാന്യത്തെയും സിവിലിയൻമാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും സംസാരിച്ചു.

ഗസ്സയിലെ നിവാസികൾക്ക് മാനുഷിക സഹായവും വൈദ്യുതിയും ഇന്ധനവും അടിയന്തിരമായി എത്തിക്കേണ്ടതിന്റെയും യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ചും മന്ത്രിമാർ സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *