സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ” Ramacandra Bose and Co” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

'Ramacandra Bose and Co'

ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിച്ച് നിവിൻ പോളി നായകനായി എത്തുന്ന “Ramacandra Bose and Co” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിലണ് നിവിൻ പോളി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. കൂടെ പ്രേക്ഷകപ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്. എ പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. മോഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകൾ. യുഎഇയിലും കേരളത്തിലുമായാണ്
ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് രാമചന്ദ്ര ബോസ് ആൻഡ് കോ നിർമ്മിക്കുന്നത്.

see more-https://malayaladeshamnews.com/category/entertainment/

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *