ഇറാന്റെ “ലുക്ക് ഈസ്റ്റ് നയം” ഖത്തറുമായുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്; മെഹ്റാൻ കമ്രവ

Iran's "Look East Policy" Mehran Kamrava

ദോഹ : ഇറാന്റെ “ലുക്ക് ഈസ്റ്റ് നയം” ഖത്തറുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും, രാജ്യത്തിന്റെ അയൽക്കാരുമായുള്ള ബന്ധത്തിൽ പ്രത്യക്ഷമായ പ്രത്യാഘാതങ്ങൾ വളർത്തുകയും ചെയ്തതായി മെഹ്റാൻ കമ്രവ പറഞ്ഞു. മൂന്നാമത് ” ഇറാൻ’സ് ലുക്ക്‌ ഈസ്റ്റ്‌ പോളിസി ” കോൺഫറൻസിനോട് അനുബന്ധിച്ച് അദ്ദേഹം പറഞ്ഞത് ” ഞങ്ങൾ കാണുന്ന കാര്യമാണ് ഖത്തറുമായുള്ള ബന്ധം കൂടുതൽ ആഴത്തിൽ ആക്കുക എന്നത്. അതുകൊണ്ടുതന്നെ ഇറാനും ഖത്തറും സൗഹൃദം നിലനിർത്തി എന്നത് മാത്രമല്ല ഇറാനും ഖത്തറും തമ്മിലുള്ള വിനിമയങ്ങളും, ആഴത്തിലുള്ള വ്യാപാരവും, ഉഭയ കക്ഷി ബന്ധങ്ങളും കൂടുതൽ ഊട്ടി ഉറപ്പിക്കുമെന്നും” അദ്ദേഹം വ്യക്തമാക്കി.

മറ്റ് ജിസിസി രാജ്യങ്ങളുമായും പ്രത്യേകിച്ച് സൗദി അറേബ്യയുമായും, യുഎഇയുമായും ഇറാൻ ബന്ധം ഊഷ്മളമാക്കിയിട്ടുണ്ട്. 2016 ൽ ഇറാനിലെ സൗദി ദൗത്യങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് ഇറാനും,സൗദി അറേബ്യയും ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ ഈ വർഷം മാർച്ചിൽ നടത്തിയ കരാറിനു ശേഷം നയതന്ത്ര ബന്ധം പുനർസ്ഥാപിക്കുവാനും എംബസികൾ വീണ്ടും തുറക്കുവാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. എന്നാൽ അയൽ രാജ്യങ്ങളായ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളുമായി ലുക്ക് ഈസ്റ്റ് നയത്തിൽ സുപ്രധാനവും പ്രത്യക്ഷവുമായ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടുണ്ട്.
വെള്ളിയാഴ്ച സമാപിച്ച കോൺഫറൻസിൽ ഇറാന്റെ ലുക്കിസ്റ്റ് നയത്തിൽ ചൈനയുടെ പങ്കിനെക്കുറിച്ചും, കിഴക്കിനോടുള്ള ഇറാന്റെ സമീപനത്തെ കുറിച്ചുള്ള ചൈനീസ് പ്രതികരണവും നിരവധി ചർച്ചകളിൽ രേഖപ്പെടുത്തുകയുണ്ടായി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *