ടെൽഅവീവ്: ഹമാസുമായുള്ള യുദ്ധം പത്താം ദിനത്തിലേക്ക് കടക്കവേ ഗാസയെ കരമാർഗം ആക്രമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേൽ സൈന്യം. ഇതിനിടെ, പാലസ്‌തീനികൾക്കെതിരെയുള്ള ആക്രമണം ഉടൻ നിർത്തണമെന്ന് ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് ഇറാൻ. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിൽ അമേരിക്കയെ ഇറാൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു.
‘സയോണിസ്റ്റ് ആക്രമണം ഉടൻ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ മേഖലയിലെ എല്ലാവരുടെയും കൈകൾ കാഞ്ചിയിലുണ്ടെന്ന് ഓർക്കണം’- ഇറാൻ വിദേശകാര്യമന്ത്രി ഹൊസൈൻ അമീറബ്‌ദൊള്ളാഹിയൻ വ്യക്തമാക്കിയതായി റിപ്പോർട്ട് ചെയ്തു. ‘സാഹചര്യം നിയന്ത്രണത്തിലാകുമെന്ന് ആർക്കും ഉറപ്പ് പറയാനാകില്ല. യുദ്ധം ഒഴിവാക്കാനും നിലവിലെ പ്രതിസന്ധി വ്യാപിക്കുന്നത് തടയാനും ആഗ്രഹിക്കുന്നവർ ഗാസയിലെ പൗരൻമാർക്ക് നേരെയുള്ള പ്രാകൃത ആക്രമണങ്ങൾ തടയാനുള്ള നടപടികൾ സ്വീകരിക്കണം’- ഹൊസൈൻ അമീറബ്‌ദൊള്ളാഹിയൻ ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C