തൊഴിൽ നിയമലംഘന പരിശോധന; ആളൊഴിഞ്ഞ് ഹംരിയ

മസ്കത്ത്: അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയതോടെ ആളൊഴിഞ്ഞ് ഹംരിയ. തിരക്കേറിയ തെരുവുകൾക്ക് പേരുകേട്ട സ്ഥലങ്ങളിലൊന്നായിരുന്നു ഇത്. ബംഗ്ലാദേശ് രാ ജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവിടെയുള്ള ഭൂരിഭാഗം പ്രവാസികളും അതുകൊണ്ടുതന്നെ റൂവി ഹൈ സ്ട്രീറ്റിൻ്റെ ബംഗ്ലാദേശ് ക്വാർട്ടർ എന്നാണ് ഈ പ്രദേശത്തെ പൊതുവേ അറിയപ്പെടുന്നത്

കുടുംബവുമായി ധാരാളം ബംഗ്ലാദേശ് പ്രവാസികളാണ് ഹംരിയയിൽ കഴിയുന്നത്. പുതിയ പരിശോധ സംവിധാനത്തിന് കീഴിൽ ഈ മാസം ആദ്യം ഇവിടെ ശക്തമായ പരിശോധന നടന്നിരുന്നു. നിരവധി പേർ പിടിയിലാകുകയും ചെയ്‌തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെയാണ് ഹംരിയ പൂർണമായും നിശ്ശബ്ദ‌തയുടെ മൂടുപടലം അണിയാൻ തുടങ്ങിയത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *