അ​മേ​രി​ക്ക​യും താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​വും ഖ​ത്ത​റി​ൽ ച​ർ​ച്ച ന​ട​ത്തി

US, Taliban hold talks for first time since Afghanistan's fall

ദോ​ഹ: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ദു​രി​ത​ത്തി​ലാ​യ അ​ഫ്ഗാ​നി​ലെ സ​മാ​ധാ​ന പാ​ല​ന​ത്തി​നും അ​ന്താ​രാ​ഷ്ട്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി അ​മേ​രി​ക്ക​യും താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​വും ഖ​ത്ത​റി​ൽ ച​ർ​ച്ച ന​ട​ത്തി. രാ​ജ്യ​ത്തെ മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​ങ്ങ​ളും സ്ത്രീ​ക​ളോ​ടും പെ​ണ്‍കു​ട്ടി​ക​ളോ​ടു​മു​ള്ള താ​ലി​ബാ​ന്‍ നി​ല​പാ​ടു​ക​ളും ക​ടു​ത്ത ദാ​രി​ദ്ര്യ​വും ച​ര്‍ച്ച​യാ​യി. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ താ​ലി​ബാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഫ്ഗാ​നി​സ്താ​നി​ലെ സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് നേ​രെ​യു​ള്ള ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍ കു​റ​ഞ്ഞു​വ​രു​ന്ന​താ​യും യു.​എ​സ് പ്ര​തി​നി​ധി​ക​ള്‍ വി​ല​യി​രു​ത്തി. അ​ഫ്ഗാ​നി​സ്താ​ന്റെ സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ച​ര്‍ച്ച​ക​ള്‍ക്ക് ത​യാ​റാ​ണെ​ന്ന് അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ദോ​ഹ​യി​ല്‍ ന​ട​ന്ന ച​ര്‍ച്ച സ​മാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ പ്ര​തി​ക​ര​ണം.

അ​മേ​രി​ക്ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് തോ​മ​സ് വെ​സ്റ്റും അ​ഫ്ഗാ​നി​ലെ വ​നി​ത​ക​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന റി​ന അ​മീ​രി​യും ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. ആ​ക്ടി​ങ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മി​ര്‍ ഖാ​ന്‍ മു​ത്ത​ഖി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ഫ്ഗാ​നി​സ്താ​നെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *