യുക്രെയ്നുള്ള സാമ്പത്തിക സഹായം നിർത്തി അമേരിക്ക. ഹ്രസ്വകാല ഫണ്ടിങ്ങിന് യു.എസ് ജനപ്രതിനിധിസഭയും സെനറ്റും അംഗീകാരം നൽകിയതോടെയാണ് ഫെഡറൽ ഷട്ട് ഡൗൺ (സാമ്പത്തിക അടച്ചുപൂട്ടൽ) ഒഴിവായത്.
സാമ്പത്തിക ഞെരുക്കം നേരിടുന്ന സർക്കാറിന് നവംബർ 17 വരെ ധനസഹായം ഉറപ്പാക്കുന്ന ബില്ലിനെ 209 ഡെമോക്രാറ്റുകളും 126 റിപ്പബ്ലിക്കുകളും പിന്തുണച്ചു. യുക്രെയ്നുള്ള സഹായം നിർത്തണമെന്ന നിബന്ധനയോടെയാണ് ഒരുകൂട്ടം റിപ്പബ്ലിക്കുകൾ ബില്ലിനെ പിന്തുണച്ചത്. 91നെതിരെ 335 വോട്ട് നേടിയാണ് ബിൽ പാസായത്.
ബിൽ പാസായതോടെ 45 ദിവസത്തേക്ക് സർക്കാറിന് ആശ്വാസം ലഭിക്കുമെങ്കിലും നവംബർ 17നകം കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ ലക്ഷക്കണക്കിന് ഫെഡറൽ തൊഴിലാളികൾ, സൈനികർ, സിവിലിയൻ തൊഴിലാളികൾ എന്നിവർ ശമ്പള പ്രതിസന്ധി നേരിടും.
Related News
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C