റിയാദ്: തിങ്കളാഴ്ച റിയാദിൽ ആരംഭിച്ച ആഗോളതലത്തിലെ ഏറ്റവും വലിയ ഭക്ഷണ പാനീയ പ്രദർശനമേളയായ ‘ഹൊറീക-23’ ബുധനാഴ്‌ച സമാപിക്കും. ലബനോൻ, ജോർഡൻ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യയിൽ റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നടക്കുന്ന ഏറ്റവും വലിയ വാർഷിക ആതിഥേയ പ്രദർശന മേളയാ ണ് ഹൊറീക. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമാണ കമ്പനികൾ, വിതരണക്കാർ, ആതിഥേയ ഉൽപന്നങ്ങളുടെ കമ്പനികൾ, വിഖ്യാത പാചക വിദഗ്‌ധർ, ഭക്ഷണ നിർമാണ ത്തിനായുള്ള ടെക്നോളജി കമ്പനികൾ, ഈ രംഗത്തെ നിക്ഷേപകർ തുടങ്ങി ഭക്ഷ്യവിപണിയുമായി ബ ന്ധപ്പെട്ട വ്യത്യസ്‌ത വകുപ്പുകളുടെ സമ്മേളന നഗരിയാണ് സൗദി ഹൊറീക്ക. ജി.സി.സി രാജ്യങ്ങളി ൽ ബേക്കറി ഉൽപന്ന മെഷിനറികളുടെ നിർമാണ രംഗത്ത് മുൻനിരയിലുള്ള മലയാളി സംരംഭകരായ അൽ ഹസ്‌മി ഇൻ്റർനാഷനൽ ഉൾപ്പടെയുള്ള ഇന്ത്യൻ കമ്പനികളും മേളയിൽ പങ്കെടുക്കുന്നുണ്ട്.
സെലിബ്രിറ്റി ഷെഫുകളുടെ തത്സമയ പാചക സെഷനുകളിൽ പങ്കെടുക്കാനും അവരുടെ രുചികരമായ പാചകത്തിന്റെ സ്വാദറിയാനും വിവിധയിനം ലൈവ് മത്സരങ്ങളിൽ പങ്കെടുക്കാനും നൂറുകണക്കിന് സന്ദർശകർ മേളയിലെത്തും. തലസ്ഥാന നഗരിയിലെ കിങ് അബ്‌ദുല്ല റോഡിനോട് ചേർന്നുള്ള റിയാദ് ഇന്റർനാഷ നൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻ്ററിൽ നടക്കുന്ന മേളയിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെയാണ് പ്രദർശനസമയം. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://saudihoreca.com/ എന്ന വെ ബ്സൈറ്റ് വഴി രജിസ്‌റ്റർ ചെയ്യണം. ഉദ്ഘാടന ദിവസം ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും എംബസി സെക്കൻഡ് സെക്രട്ടറി പ്രവീൺ കുമാറും മേള സന്ദർശിച്ചു. മേളയിൽ പങ്കെടുക്കുന്ന വിവിധ ഇന്ത്യൻ കമ്പനികളുടെ സ്‌റ്റാളുകൾ ഇരുവരും സന്ദർശിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C