കി​ങ്​ സ​ഊ​ദ്​ യൂ​നി​വേ​ഴ്​​സി​റ്റിയി​ൽ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന് തുടക്കം

International Book Festival begins at King Saud University

റി​യാ​ദ്: അ​റ​ബ് ലോ​ക​ത്തെ സാ​ഹി​ത്യ, സാം​സ്‌​കാ​രി​ക പ്ര​മു​ഖ​രു​ടെ​യും ലോ​ക രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നെ​ത്തി​യ പ്ര​സാ​ധ​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ 10 ദി​വ​സം തു​ട​രു​ന്ന അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​ക്ക് റി​യാ​ദി​ൽ പ്രൗ​ഢ​തു​ട​ക്കം. സൗ​ദി സാം​സ്‌​കാ​രി​ക, വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം ‘പ്ര​ചോ​ദ​നാ​ത്മ​ക ല​ക്ഷ്യ​സ്ഥാ​നം’ എ​ന്ന ത​ല​വാ​ച​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പു​സ്ത​കോ​ത്സ​വം റി​യാ​ദി​ലെ കി​ങ്​ സ​ഊ​ദ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​സി​നു​ള്ളി​ൽ പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യ ന​ഗ​രി​യി​ലാ​ണ്​ മേ​ള പു​രോ​ഗ​മി​ക്കു​ന്ന​ത്.

5,000 ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തൃ​തി​യി​ൽ വി​ശാ​ല​മാ​യി സ​ജ്ജീ​ക​രി​ച്ച ന​ഗ​രി​യി​ൽ 800 പ​വി​ലി​യ​നു​ക​ളാ​ണ് അ​ക്ഷ​ര​പ്രേ​മി​ക​ൾ​ക്ക് മു​ന്നി​ൽ തു​റ​ന്നി​രി​ക്കു​ന്ന​ത്.ആ​ദ്യ​ദി​ന​മാ​യ വ്യാ​ഴാ​ഴ്​​ച ത​ന്നെ മേ​ള​ന​ഗ​രി​യും പ​രി​സ​ര​വും ജ​ന​ത്തി​ര​ക്കി​ല​മ​ർ​ന്നു. ഒ​മാ​നാ​ണ് ഈ ​വ​ർ​ഷ​ത്തെ അ​തി​ഥി രാ​ജ്യം.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. 10 ല​ക്ഷ​ത്തി​ലേ​റെ സ​ന്ദ​ർ​ശ​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്ന മേ​ള​യി​ൽ ഇ​ത്ത​വ​ണ 1800 പ്ര​സാ​ധ​ക​രു​ണ്ട്. വാ​യ​ന​ക്കാ​ർ​ക്ക് ഹാ​ളി​ൽ പ്ര​ത്യേ​കം വാ​യ​നാ​മു​റി​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്‌. അ​പൂ​ർ​വ കൈ​യ്യെ​ഴു​ത്തു​പ്ര​തി​ക​ളും ചി​ത്ര​ങ്ങ​ളും കാ​ണാ​നും വാ​ങ്ങാ​നും സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​സ​ര​മു​ണ്ട്.

Related News

ന​ഗ​രി​യി​ൽ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം മാ​റി​യു​ള്ള പാ​ർ​ക്കി​ങ് കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഹാ​ളി​ലേ​ക്ക് സൗ​ജ​ന്യ വാ​ഹ​ന​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്ത​മാ​യ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. സാ​ഹി​ത്യ​ത്തെ​യും ക​ല​യെ​യും കു​റി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ ചി​ല പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ളു​ടെ​യും അ​പൂ​ർ​വ ശേ​ഖ​ര​ങ്ങ​ളു​ണ്ട് മേ​ള​യി​ൽ.

റി​യാ​ദ് അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​ക്​​ടോ​ബ​ർ നാ​ലി​ന്​ അ​ന്താ​രാ​ഷ്​​ട്ര പ്ര​സാ​ധ​ക​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. സൗ​ദി പ​ബ്ലി​ഷി​ങ്​ ​സൊ​സൈ​റ്റി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സാ​ഹി​ത്യ-​പ്ര​സി​ദ്ധീ​ക​ര​ണ-​വി​വ​ർ​ത്ത​ന അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര പ്ര​സാ​ധ​ക സ​മ്മേ​ള​ന​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര, പ്രാ​ദേ​ശി​ക​ത​ല​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​ര​ണ രം​ഗ​ത്തു​നി​ന്നു​ള്ള വ്യ​വ​സാ​യ​പ്ര​മു​ഖ​ർ, വ്യ​ക്തി​ഗ​ത പ്ര​സാ​ധ​ക​ർ, ര​ച​യി​താ​ക്ക​ൾ, വി​ദ​ഗ്​​ധ​ർ, പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പ്ര​ഭാ​ഷ​ക​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *