ദോഹ: ഖത്തർ രാജ്യാന്തര ആർട് ഫെസ്റ്റിവൽ (ക്യൂഐഎഎഫ്) ഈ മാസം 20 മുതൽ എക്സ്പോ വേദിയായ അൽബിദ പാർക്കിൽ നടക്കും. പരിസ്ഥിതിയും സുസ്ഥിരതയും എന്നതാണ് ഇത്തവണത്തെ പ്രമേയം.
വൈവിധ്യങ്ങളായ കലാ അനുഭവങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ കലാമേള കാണികൾക്കായി സമ്മാനിക്കുക. പെയിന്റിങ്ങുകൾ, ശിൽപകലാ പ്രദർശനം, ഫാഷൻ ഷോ, ആർട് വർക്‌ഷോപ്പുകൾ, കോൺഫറൻസുകൾ, തത്സമയ പെയിന്റിങ് പരിപാടി, സാംസ്കാരിക സംഗീതസന്ധ്യ തുടങ്ങി 12 മേഖലകളിലായി ഒട്ടേറെ പരിപാടികളുണ്ട്.
ലോകമാകെയുള്ള കലാകാരന്മാരെ ബന്ധിപ്പിക്കുന്ന മേളയിൽ 65 രാജ്യങ്ങളിൽനിന്നായി 300ൽ ഏറെപ്പേർ പങ്കാളികളാകുമെന്ന് ക്യൂഐഎഎഫ് തലവൻ രശ്മി അഗർവാൾ പറഞ്ഞു. ഖത്തർ രാജ്യാന്തര ആർട് ഫെസ്റ്റിവൽ 25ന് സമാപിക്കും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C